Categories: Malayalam

“നാണമില്ലാത്ത, വിഡ്ഢിയായ ഇടവേള ബാബുവിനെ കാണു” ഇടവേള ബാബുവിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പാർവ്വതി

2008 ല് പുറത്തിറങ്ങിയ ട്വന്റി 20 എന്ന ചിത്രം മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളെയും ഒരുമിപ്പിക്കുന്ന ഒന്നായിരുന്നു. തങ്ങളുടെ സംഘടനയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കായുള്ള പെന്‍ഷന്‍ തുക കണ്ടെത്താനായി താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിലാണ് അന്ന് ചിത്രമൊരുക്കിയത്. ഉദയകൃഷ്‍ണ-സിബി കെ തോമസിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ദിലീപ് ആയിരുന്നു. ഇപ്പോൾ ഇതാ വീണ്ടും ഇത്തരത്തിലുള്ള ഒരു സംരംഭം ആരംഭിക്കുകയാണ് അമ്മ സംഘടന. ധനസമാഹരണം തന്നെയാണ് ഇത്തവണയും ലക്ഷ്യം. കൊറോണ പകർച്ചവ്യാധി ഏറ്റവുമധികം ബാധിച്ച ഒരു മേഖലയാണ് സിനിമ മേഖല.
എന്നാൽ ഈ പുതിയ ചിത്രത്തിൽ ഭാവന അഭിനയിക്കുന്നില്ലെന്ന് ഇടവേള ബാബു ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാൻ പറ്റില്ലല്ലോ എന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോൾ ഇടവേള ബാബുവിന്റെ വാക്കുകൾക്ക് മറുപടി പറയുകയാണ് നടി പാർവ്വതി. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വീഡിയോ പങ്കുവെച്ച് പാർവതി “ഒരു നാണമില്ലാതെ വിഡ്ഢിയെ കാണു” എന്ന് കുറിച്ചു.

ഇടവേള ബാബു നേരത്തെ പറഞ്ഞ വാക്കുകൾ:
അമ്മയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന പുതിയ ചിത്രം ട്വന്റിട്വന്റി പോലെ ആയിരിക്കില്ല.ട്വന്റിട്വന്റിയില്‍ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കിയിരുന്നില്ല.എന്നാല്‍ ഇനി പണം കൊടുത്തിട്ട് മാത്രമേ സിനിമ ചെയ്യുകയുളളൂ.ഒരു കോടി വാങ്ങുന്നയാള്‍ക്ക് ലക്ഷങ്ങള്‍ എങ്കിലും gകൊടുക്കുകയുളളു.ഇപ്പോ ഭാവന അമ്മയില്‍ ഇല്ല,കഴിഞ്ഞ ട്വന്റി ട്വന്റിയില്‍ നല്ല റോള്‍ ചെയ്തതാണ്.അതിപ്പോ മരിച്ച് പോയവരെ നമുക്ക് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ.അതുപോലെയാണ്.അമ്മയില്‍ ഉളളവരെ വെച്ചായിരിക്കും സിനിമ.ഇപ്പോ അമ്മയില്‍ ഭാവന ഇല്ല എന്നേ എനിക്ക് പറയാന്‍ കഴിയൂ.ഈ വര്‍ഷം അമ്മയുടെ നേതൃത്വത്തില്‍ ഒരു ചാനലുമായി ചേര്‍ന്ന് സ്റ്റേജ് ഷോ ചെയ്യാന്‍ ഏകദേശ ധാരണ ആയതായിരുന്നു.എന്നാല്‍ കൊവിഡ് എല്ലാ പദ്ധതികളും തകര്‍ത്തു കഴിഞ്ഞു.ഇപ്പോഴത്തെ അവസ്ഥയില്‍ അത് നടക്കാന്‍ സാദ്ധ്യത ഇല്ല.തുടര്‍ന്നാണ് ട്വന്റിട്വന്റി ഒരുക്കിയത് പോലെ ഒരു സിനിമയെക്കുറിച്ച് ആലോചിച്ചത്.കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇത് ചര്‍ച്ച ചെയ്തു.അമ്മ രൂപീകരിച്ച് 25 വര്‍ഷം തികയുകയാണ്.കൊച്ചിയില്‍ സംഘടനയ്ക്കായി ഒരു ഓഫിസ് നിര്‍മ്മിക്കുണ്ട്.ഇതിന് കൂടിയാണ് സിനിമ ചെയ്യാം എന്ന ആലോചനയിലേക്ക് എത്തിയത്.ഈ സാഹചര്യത്തിന് പറ്റിയ രീതിയിലുള്ള സിനിമ ചെയ്യാന്‍ വേണ്ട ഒരു പ്രോജക്ട് സമര്‍പ്പിക്കാന്‍ അമ്മയുടെ യോഗത്തില്‍ ധാരണയായിരുന്നു.അമ്മയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ടതായിട്ടുണ്ട്.ഇപ്പോള്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അത് ഒടിടി പ്ലാറ്റ്‌ഫോമില്‍ വില്‍ക്കാന്‍ കഴിയും.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago