തെന്നിന്ത്യൻ താരം ആണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് രംഭ. അഭിനയ ജീവിതത്തിൽ നിന്നും വിവാഹത്തിനുശേഷം വിട്ടുനിന്ന രംഭ ഇപ്പോൾ മൂന്ന് മക്കളുടെ അമ്മയാണ്. തന്റെ നാൽപ്പത്തിനാലാമത് ജന്മദിനം ആഘോഷിക്കുന്ന രംഭ അതിന്റെ ചിത്രങ്ങൾ സോഷ്യൽ മാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. വളരെ ബോൾഡായ കഥാപാത്രങ്ങളെയാണ് രംഭ കൂടുതലായും അവതരിപ്പിച്ചിട്ടുള്ളത്. ക്രോണിക് ബാച്ചിലർ, കൊച്ചിരാജാവ്, മയിലാട്ടം, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ സൂപ്പർ നായകന്മാർക്കൊപ്പം താരം അഭിനയിച്ചു. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ,ഭോജ്പുരി, ബംഗാളി തുടങ്ങിയ ഭാഷകളിൽ സജീവമായിരുന്ന താരം 2007 ഇൽ പായും പുലി എന്ന മലയാള ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
2010ലെ രംഭയുടെ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്ത താരം ഭർത്താവിനൊപ്പം കാനഡയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. അഭിനയത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും പിന്നീട് ടിവി റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയി താരം എത്തിയിരുന്നു. വളരെ പ്രകൃതിരമണീയമായ ബീച്ച് റിസോർട്ട് പോലെ തോന്നിപ്പിക്കുന്ന ഒരു സ്ഥലത്ത് വെച്ചാണ് താരം പിറന്നാൾ ആഘോഷങ്ങൾ നടത്തിയത്. ഭർത്താവിനും മക്കൾക്കും ഒപ്പം ഉള്ള ചിത്രമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് എങ്കിലും താരം സോഷ്യൽ മാധ്യമങ്ങളിൽ സജീവമാണ്. കുട്ടികൾ പിറന്നതും തന്റെ ജീവിതവിശേഷങ്ങളും എല്ലാം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…