സോഷ്യൽ മീഡിയകളിലൂടെയോ അല്ലാതെയോ സ്ത്രീകൾ നേരിടുന്ന ദുരനുഭവം തുറന്നു പറയുമ്പോൾ അതിന് വിമർശനവുമായി എത്തുന്ന ഒരു പറ്റം ആളുകളുണ്ട്. നേരിട്ട ദുരനുഭവം തുറന്നു പറയുന്നതിലൂടെ നീതി ലഭിക്കുന്നതിനെ നിഷേധിക്കുകയാണ് ഈ ആൾക്കൂട്ടം. ഇത്തരത്തിൽ ഒരു അനുഭവം തൻ്റെ പ്രശ്നങ്ങൾ തുറന്നുപറഞ്ഞത് മൂലം സാധിക വേണുഗോപാലിന് ഉണ്ടായി. അങ്ങനെ തന്നെ കുറ്റക്കാരി ആക്കിയവർക്ക് ഫേസ്ബുക്കിലൂടെ ചുട്ടമറുപടി നൽകുകയാണ് സാധിക.
സാധികയുടെ ഫേസ്ബുക്ക് പോസ്റ്റ്:
‘As many of your genuine request and concern here i am posting the full conversation between us. ഒരുപാട് പേര് എന്റടുത്തു msg അയച്ചു പറഞ്ഞതിന്റെ ഭാഗമായി അവര്‍ക്കു വേണ്ടി അവരുടെ സ്‌നേഹത്തിനും സഹകരണത്തിനും മുന്നില്‍ നമിച്ചുകൊണ്ട് ആ സ്‌ക്രീന്‍ഷോര്‍ട്ട്‌സിന്റെ പൂര്‍ണരൂപം ഇവിടെ ചേര്‍ക്കുന്നു. കഴിഞ്ഞ പോസ്റ്റില്‍ സ്‌ക്രീന്‍ഷോര്‍ട്ട് ക്രോപ് ചെയ്യാന്‍ മറന്നതല്ല അത് ക്രോപ് ചെയ്തു പോസ്റ്റേണ്ടത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് എന്റെ സ്വഭാവത്തിന് ചേരില്ല കാരണം ഞാന്‍ ചെയ്തു എന്ന് എനിക്ക് അറിയാവുന്ന കാര്യം ആണെങ്കില്‍ അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയല്ല ഞാന്‍. അയാള് പറഞ്ഞതുപോലെ മുന്‍പ് കൂടിയ കാര്യം എന്താണെന്നു അയാള്‍ക്ക് പോലും അറിയൂല. പക്ഷെ നിങ്ങളില്‍ പലര്‍ക്കും അതറിയാമെന്നുള്ള രീതിയില്‍ ആയിരുന്നു നിങ്ങളുടെ പ്രതികരണം.അതിലൊരു പെണ്‍കുട്ടി പീഡനത്തിന്റെ കാരണക്കാര്‍ അടങ്ങി ഒതുങ്ങി ജീവിക്കാത്ത പെണ്ണുങ്ങള്‍ ആണെന്ന് പറഞ്ഞു കേട്ടു.ജിഷക്കും സൗമ്യക്കും കത്വക്കും ഒക്കെ എന്ത് കുഴപ്പം ആയിരുന്നു? എന്തായിരുന്നു അവരുടെ ഒക്കെ ദുര്‍നടപ്പ്? അഭിനയം ഒരു കലയാണ് അത് പലരുടെയും തൊഴില്‍ ആണ് അത് ചെയ്യുന്നു എന്നത് കൊണ്ട് അവരാരും മോശക്കാര്‍ ആവില്ല. ഞങ്ങള്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ പൂര്‍ണതക്കായി ചിത്രീകരിക്കുന്ന കിടപ്പറ രംഗങ്ങളും മറ്റും ജീവിതം ആണെന്ന് വിശ്വസിച്ചു അത് ചെയ്യുന്നവരെ വേശ്യമാരായി കാണുന്നവര്‍ ആണ് നിങ്ങളില്‍ ഭൂരിഭാഗം പേരും. അത് നിങ്ങളാരും മാറ്റാനും പോകുന്നില്ല അങ്ങനെ ഉണ്ടാകും എന്ന പ്രതീക്ഷയും ഇല്ല്യാ. സിനിമയല്ല ജീവിതം. എല്ലാവര്‍ക്കും ഉണ്ട് കുടുംബവും കുട്ടികളും ബന്ധുക്കളും ഒക്കെ.
താത്പര്യം ഉള്ളവര്‍ വിളിക്കാമെന്ന് പറഞ്ഞപ്പോള്‍ ചോര തിളച്ചു എല്ലാ സ്ത്രീകളെയും അപമാനിച്ചു ‘നിന്നെപ്പോലെ കാശുണ്ടാക്കാന്‍ മാനം വിക്കുന്നവര്‍ അല്ല ഞങ്ങള്‍ ‘എന്ന് പറയുമ്‌ബോള്‍ നിങ്ങള്‍ ഇല്ലാതാക്കിയത് നിങ്ങളുടെ വിലയാണ്. കാരണം ഞാന്‍ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കയ്യില്‍ ഉള്ളത്? നിങ്ങള്‍ നിങ്ങളുടെ കണ്ണുകൊണ്ടു കണ്ടോ? കാതു കൊണ്ട് കേട്ടോ? ഇല്ല്യാ. പിന്നെ ഉള്ള തെളിവ് ഞാന്‍ ഇടുന്ന വസ്ത്രം ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ സ്വഭാവം അത് വച്ചാണ് നിങ്ങള്‍ എനിക്ക് വിലയിടുന്നതും നിങ്ങളുടെ വില കളയുന്നതും. ഞാന്‍ ചെയ്ത കഥാപാത്രം വച്ചു നിങ്ങള്ക്ക് ഞാന്‍ ഒരു പ്രൊസ്റ്റിറ്റുറ്റ് ആയി തോന്നിയെങ്കില്‍ അതെന്റെ വിജയം ആണ് ഞാന്‍ ചെയ്ത കഥാപാത്രങ്ങളുടെ വിജയം ആണ്.
പിന്നെ ഇത്തരം ആളുകളുടെ പ്രൊഫൈല്‍ പോസ്റ്റ് ചെയ്യുന്നത് നിങ്ങളുടെ സപ്പോര്‍ട്ടിനോ പബ്ലിസിറ്റിക്കോ അല്ല. എന്നെ ഇഷ്ടപെടുന്ന ഒരുപാടു പെണ്‍കുട്ടികള്‍ ഉണ്ട് അവര്‍ക്കു പലപ്പോളും ഇത് പ്രചോദനം ആകാറുണ്ട്. അതുമാത്രം അല്ല ഇത്തരം ആളുകളെ തിരിച്ചറിയാന്‍ ഒരു ഉപകാരം കൂടിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലാതെ ഈ ഒരു പോസ്റ്റിട്ടു പേരുണ്ടാക്കിയാല്‍ നാളെ ഓസ്‌കാര്‍ ഒന്നും കിട്ടൂല.ഞാന്‍ പണിയെടുത്താല്‍ എനിക്ക് കൊള്ളാം എനിക്ക് ജീവിക്കാം. അത്രേ ഉള്ളു. അല്ലാതെ ഇടക്കിടക്കി ഒരുരുത്തരുടെ പോസ്റ്റ് ഇട്ടു കളിക്കാന്‍ എനിക്ക് തലയ്ക്കു ഓളം ഒന്നൂല്യ.. നാളെ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്‌ബോള്‍ പ്രതിയായി ഇവരുടെ പേര് കാണുമ്‌ബോള്‍ അന്ന് ഞാന്‍ ഇത് അറിയിച്ചില്ലല്ലോ എന്നെനിക്കു തോന്നരുതല്ലോ?നന്ദി.(ഇത് പോസ്റ്റ് ചെയ്യാന്‍ വിചാരിച്ചതല്ല പക്ഷെ എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേര് പറഞ്ഞത് കൊണ്ടു അവര്‍ക്കായി മാത്രം. അല്ലാതെ ഇതൊരു ന്യായീകരണം അല്ല)’.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…