Categories: Malayalam

ഒരു മുണ്ടും ബ്ലൗസും എവിടെയും എത്താത്ത ഒരുതോർത്തും തരും; ‘ആ റോളുകൾ’ നിർത്തിയതിനെ കുറിച്ച് സീമ ജി നായർ

നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് സിനിമയിലും സീരിയലിലും ചേക്കേറിയ താരമാണ് സീമ ജി നായർ. 150ന് മുകളിൽ സിനിമകളിലും തമിഴിലും മലയാളത്തിലുമായി നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് മേഖലയിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചിട്ടുള്ളത്. മികച്ച അഭിനേത്രി ആണെങ്കിലും ടൈപ്പ് കാസ്റ്റിംഗിന്റെ പ്രശ്നങ്ങൾ സീമയുടെ കരിയറിനെയും ഒരുപാട് ബാധിച്ചിട്ടുണ്ട്. എപ്പോഴും വേലക്കാരിയുടെയോ പണമില്ലാത്ത വീട്ടിലെ സ്ത്രീയുടെയോ വേഷത്തിലാണ് താരത്തെ കാണാൻ സാധിക്കുന്നത്. ടൈപ്പ് കാസ്റ്റ് ചെയ്യപെടുന്നതിനെ പറ്റി സീമ ഇപ്പോൾ മനസ്സ് തുറക്കുകയാണ്.

താരത്തിന്റെ വാക്കുകൾ:

കൈലിയും ബ്ലൗസുമിട്ടാൽ ഏറ്റവും നന്നായി ചേരുന്നത് എനിക്കാവുമെന്ന് എല്ലാവർക്കും തോന്നിക്കാണും. അതുകൊണ്ടാവും ഒരുപാട് സിനിമകളിൽ തുടർച്ചയായി അത്തരം കഥാപാത്രങ്ങളാണ് കിട്ടിയത്. ഇതുകാരണം പാവപ്പെട്ടവരുടെ ബ്രാൻഡ് അംബാസഡർ, പാവപ്പെട്ടവരുടെ റാണിമുഖർജി എന്നൊക്കെ എന്നെ പലരും വിളിക്കാൻ തുടങ്ങി. ഈ രീതിയിൽ ആദ്യമൊക്കെ കുറെ പടങ്ങൾ ചെയ്തിരുന്നു. ഒരു മുണ്ടും ബ്ലൗസും എവിടെയും എത്താത്ത ഒരുതോർത്തുംതരും. പിന്നെ പിന്നെ ഞാൻ തന്നെ പറയാൻ തുടങ്ങി, എനിക്കിനി കൈലിയും ബ്ലൗസും പറ്റത്തില്ല, ഞാൻ വേണേൽ നൈറ്റിയോ കോട്ടൺ സാരിയോ ഉടുക്കാം എന്ന്.’


ഇങ്ങനെ വേഷം മാറ്റാൻ ആവശ്യപ്പെടുന്നതും ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിലാണ്. കൊല്ലത്തെ ഒരു കടപ്പുറത്തായിരുന്നു ആ ലൊക്കേഷൻ.’അവിടെ ഷൂട്ടിന് ചെന്നപ്പോൾ എനിക്കൊരു കൈലിയും ബ്ലൗസും കറുത്ത ചരടും എടുത്തുതന്നു. ഞാനത് ഉടുത്തു. അതുകഴിഞ്ഞ് ഞങ്ങളെ അവിടെയൊരു വീട്ടിൽ കൊണ്ടുപോയി ഇരുത്തി. പാവപ്പെട്ടവരുടെ വീടാണ്. ഞാൻ ആ വീട്ടിലുള്ള സ്ത്രീകളെയൊക്കെ സൂക്ഷിച്ചുനോക്കി. നോക്കുമ്പോൾ അവരുടെ കഴുത്തിലൊക്കെ വലിയ സ്വർണമാലകൾ, കൈയിൽ വള, കാതിൽ കമ്മൽ…ദേഹത്ത് മൊത്തം ഒരുആഭരണശാല. ഇതേപോലെ കടപ്പുറത്തുള്ള ഒരു സ്ത്രീയെയാണ് ഞാൻ വെറും കറുത്തൊരു ചരടും ബ്ലൗസുമിട്ട് അവതരിപ്പിക്കേണ്ടത്. അതോടെ എനിക്ക് മനസ്സിലായി. പാവപ്പെട്ടവർ എന്നാൽ കൈലി തന്നെ ഉടുക്കണമെന്നില്ലല്ലോ എന്ന്. അതൊക്കെ സിനിമയുടെ മാത്രം സങ്കൽപങ്ങളല്ലേ. അതിനുശേഷം ഇത്തരം കഥാപാത്രങ്ങൾക്കുവേണ്ടി വിളിക്കുമ്പോൾ ഞാൻ പറയാറുണ്ട്. എത്ര പാവപ്പെട്ടവരുടെ വേഷം വേണമെങ്കിലും ഞാൻ ചെയ്യാം പക്ഷേ കൈലിയും ബ്ലൗസും പറ്റത്തില്ലെന്ന്.’ആ നിലപാടുകൊണ്ട് പാവപ്പെട്ടവരുടെ കൈലിയും മുണ്ടും സിനിമയിൽനിന്ന് അപ്രത്യക്ഷമായി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago