Categories: Malayalam

ലെച്ചുവിന്റെ വരനായി ഷെയ്ൻ നിഗം ! ബിഗ് സ്‌ക്രീനിൽ നിന്നും മിനി സ്ക്രീനിൽ ഷെയ്ൻ നിഗം;ഉപ്പും മുളകിലേക്ക് താരത്തിന്റെ മാസ്സ് എന്ററി

ഉപ്പും മുളകും പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ലച്ചുവിന്റെ വിവാഹം. കല്യാണം കഴിക്കാന്‍ പോവുന്ന പയ്യന്‍ ആരായിരിക്കും എന്നറിയാനുള്ള തിടുക്കത്തിലായിരുന്നു പ്രേക്ഷകര്‍. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ പലരുടെയും പേരുകള്‍ ഇതിനകം പറഞ്ഞ് കേട്ടിരുന്നെങ്കിലും അവരൊന്നുമല്ലെന്നുള്ള സൂചനയും പിന്നീട് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം സിനിമാ താരം ഷെയിന്‍ നിഗം ഉപ്പും മുളകിലും അതിഥിയായി എത്തുന്നതായി പ്രമോ വന്നിരുന്നു എങ്കിലും ഷെയിന്‍ ചുമ്മാ വരുന്നതല്ലെന്നുള്ള സൂചന ഇപ്പോഴാണ് പുറത്ത് വന്നത്. ഉപ്പും മുളകിലെയും സര്‍പ്രൈസ് ഇതാണെന്ന് പറഞ്ഞ് ഫേസ്ബുക്ക് പേജിലൂടെ ഷെയിന്‍ പങ്കുവെച്ചൊരു വീഡിയോ ആണ് ഇന്നലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നിൽക്കുകയാണ്. വെള്ളിയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിലാണ് ഷെയിന്‍ വരുന്നത്. എവിടെയോ പോയി വരുന്ന ബാലു ലെച്ചുവിനെ വേഗം ഒരുക്കി നിര്‍ത്താന്‍ ആവശ്യപ്പെടുകയും തൊട്ട് പിന്നാലെ ‘അച്ഛാ ദോ അളിയന്‍ വരുന്നു’ എന്ന് കേശു വിളിച്ച് പറയുകയുമാണ്. കുടുംബത്തില്‍ ബാലു ഒഴികെ മറ്റാരും ഇതുവരെ കാണാത്ത ആ പയ്യന്‍ ഇതാ എന്നും പറയുമ്പോഴേക്കും ബൈക്കില്‍ സ്‌റ്റൈലിഷ് ലുക്കില്‍ ഷെയിൻ എത്തുന്നു.

ലെച്ചുവിനൊരു സമ്മാനവുമായിട്ട് എത്തിയ ഷെയിനിനോട് ഇതിനിടെ മുടി ആരാണ് മുറിച്ചതെന്ന് ബാലു ചോദിക്കുമ്പോള്‍ താന്‍ തന്നെയാണെന്നും വലിയ പ്രശ്‌നങ്ങളൊക്കെ ആണെന്നുമാണ് താരം പറയുന്നത്. ഇതൊക്കെ സത്യമാണോ എന്ന് സംശയിക്കുന്നവര്‍ക്ക് ബിഗ് സ്‌ക്രീനില്‍ നിന്നും ഉപ്പും മുളകിന്റെയും മരുമകനാകാന്‍ ഷെയിന്‍ നിഗം എന്ന ക്യാപ്ഷനും പ്രമോ വീഡിയോയില്‍ കൊടുത്തിട്ടുണ്ട്. ഷെയിന്‍ നിഗം നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയാണ് താരം ഉപ്പും മുളകിലുമെത്തുന്നത്. വലിയ പെരുന്നാള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ക്രിസ്തുമസ്‌ റിലീസായി ഇന്നലെ തിയേറ്ററുകളിൽ എത്തിയിരുന്നു. നിലവില്‍ നിര്‍മാതാക്കളുമായിട്ടുള്ള പ്രശ്‌നത്തില്‍ കുടുങ്ങി കിടക്കുന്ന ഷെയിന്‍ ടെലിവിഷന്‍ പ്രേക്ഷകരെ കൂടി കൈയിലെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago