നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൗ ആക്ഷൻ ഡ്രാമ . കഴിഞ്ഞ വർഷം ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ ഒന്നാം വാർഷികം കൂടിയാണ് ഇന്ന്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ധ്യാൻ ശ്രീനിവാസൻ ഒരുക്കിയിടരുന്നു. മികച്ച റിപ്പോർട്ടുകൾ സ്വന്തമാക്കിയ ചിത്രം കഴിഞ്ഞ വർഷത്തെ വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ഓണം റിലീസുകളിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രവും ലൗ ആക്ഷൻ ഡ്രാമ തന്നെയായിരുന്നു. ചിത്രത്തിലെ കുടുക്ക് എന്ന ഗാനം സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ച അലയൊലികൾ ഏറെ വലുതായിരുന്നു. ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒരു ചിത്രത്തിൽ ഒന്നിച്ചത് എന്ന പ്രത്യേകതയും ലൗ ആക്ഷൻ ഡ്രാമയ്ക്ക് ഉണ്ടായിരുന്നു. ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്.
ചിത്രത്തിന്റെ ഒന്നാം വാർഷികത്തിന് മറ്റൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ടീം ഫന്റാസ്റ്റിക്ക് ഫിലിംസ്. ധ്യാൻ ശ്രീനിവാസൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിശേഷങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ സാരഥികളിൽ ഒരാളായ അജു വർഗീസ് അറിയിച്ചു. അജു വർഗീസ് തന്നെ നായകനാകുന്ന സാജൻ ബേക്കറി സിൻസ് 1962 ആണ് ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ അടുത്ത ചിത്രം. എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്‍റെ ബാനറിൽ അനീഷ് മോഹൻ സഹനിർമാണം ചെയുന്ന ചിത്രത്തിൽ അജു വർഗീസിന് പുറമെ ലെന, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോൻ, ഗണേഷ് കുമാർ, ജാഫർ ഇടുക്കി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ സാരഥികളിൽ ഒരാളായ വിശാഖ് സുബ്രഹ്മണ്യം മേരിലാണ്ട് സിനിമാസിന്റെ ബാനറിൽ അണിയിച്ചൊരുക്കുന്ന പ്രണവ് മോഹൻലാൽ ചിത്രം ഹൃദയവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിനീത് ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം തിയറ്ററുകളിൽ എത്തുവാൻ പാകത്തിനാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…