Categories: Malayalam

“ആ നടുക്ക് നിൽക്കുന്ന ആളാണ് ഞാൻ” മാമാങ്കം പോസ്റ്ററിൽ തന്നെ കാണാൻ ആകുന്നില്ല എന്ന പരാതിപ്പെട്ടവർക്ക് രസകരമായ മറുപടിയുമായി ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാളസിനിമ ആവേശപൂർവ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മാമാങ്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പോസ്റ്റർ പുറത്ത് വന്ന ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമാണ് പോസ്റ്ററിൽ ഉള്ളത്. എന്നാൽ ചിലർ പോസ്റ്ററിൽ ഉണ്ണിമുകുന്ദനെ കാണാനില്ല എന്ന രസകരമായ പരാതി പങ്കുവയ്ക്കുകയുണ്ടായി. നടുവിൽ നിൽക്കുന്ന ഉണ്ണിമുകുന്ദനെ തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നാണ് ചിലർ പരാതിപ്പെട്ടിരിക്കുന്നത്.ഈ വിഷയത്തിൽ ഇപ്പോൾ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.പോസ്റ്ററിൽ തന്നെ മനസ്സിലാകുന്നില്ലെങ്കിൽ അത് തനിക്ക് കിട്ടിയ അംഗീകാരമാണെന്നും ഈ ചിത്രത്തിനുവേണ്ടി ഒരിക്കലും കാണിക്കാത്ത മുന്നൊരുക്കങ്ങളാണ് നടത്തിയത് എന്നും ഉണ്ണിമുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.ഈ കഥാപാത്രത്തിന് ഞാനുമായി ഒരു സാമ്യവും പാടില്ല എന്നുള്ള എൻറെ ബോധപൂർവ്വമായ തീരുമാനത്തിനു ശേഷമാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ മേക്ക് ഓവർ നടത്തിയത് ,ഉണ്ണി മുകുന്ദൻ പറയുന്നു

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

പ്രിയപ്പെട്ട സുഹൃത്തുക്കളെ

മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ നിങ്ങൾ തന്ന ബ്രഹ്മാണ്ട വരവേൽപ്പ് ഹൃദയം നിറഞ്ഞ നന്ദി. എന്നാൽ ഈ പോസ്റ്റ് ഇട്ടത് അതിനു വേണ്ടി മാത്രമല്ല. ഇത്രയും നാൾ മാമാങ്കത്തിന് വേണ്ടി മെയ്യും മനസ്സും ഒരുപോലെ നൽകി അധ്വാനിച്ചിട്ട് പോസ്റ്റർ ഇറങ്ങിയത് മുതൽ ഇതിൽ “ഉണ്ണിമുകുന്ദൻ എവിടെ” എന്നുള്ള നിരവധി മെസേജുകൾ ഫേസ്ബുകിലൂടെയും, ഇൻസ്റ്റാൻഗ്രാമിലൂടെയും,വാട്സ്ആപ്പിലൂടെയും ഞാൻ കേൾക്കാനിടയായി.ഇത് കേട്ടപ്പോൾ മുതൽ പ്രേക്ഷകർക്ക് എന്നെ തിരിച്ചറിയാൻ പറ്റുന്നില്ലാലോ എന്നുള്ള ചെറിയ വിഷമം ഉണ്ടായിരുന്നു. ബഹുമാനപെട്ട സുഹൃത്തുക്കളെ പോസ്റ്ററിന്റെ നടുക്ക് ആ വാളും പരിചയും ഏന്തി നിൽക്കുന്ന ദേഷ്യക്കാരൻ ആയ താടിക്കാരൻ ഞാനാണ് 😂. ആദ്യമൊക്കെ അല്പം വിഷമം തോന്നിയെങ്കിലും ഞാൻ സ്വപ്നം കണ്ട കാര്യം തന്നെയാണല്ലോ ഞാൻ ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായി
.ചന്ദ്രോത് പണിക്കർ എന്ന ഇതിഹാസ ചരിത്ര വേഷം ലഭിച്ചപ്പോൾ അതിൽ ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയുടെ യാതൊരു സാമ്യതയും ഉണ്ടാവാൻ പാടില്ല എന്ന ആഗ്രഹവും വാശിയും എനിക്ക് ഉണ്ടായിരുന്നു.അതിന്റെ ആദ്യ പടി വിജയിച്ചു എന്ന് ഞാനിപ്പോൾ വിശ്വസിക്കുന്നു. ഇതൊരു അംഗീകാരം ആയി കാണാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ എട്ടു മാസത്തോളമായി മിഖായേലിലെ മാർകോ ജൂനിയറിൽ നിന്നും മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ ആയി പരകായപ്രവേശം നടത്താൻ മാനസികമായും ശാരീരികമായും ഉള്ള തയ്യാറെടുപ്പിലായിരുന്നു. രാത്രിയുള്ള ഷൂട്ടിംഗ് ശാരീരികമായി ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കിയെങ്കിലും അതൊന്നും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിനോടുള്ള ഇഷ്ടത്തിന് കവച്ചുവെക്കുന്നതായിരുന്നില്ല. ഈ പോസ്റ്റിൽ നിങ്ങൾ ഉണ്ണിമുകുന്ദനെ കണ്ടിട്ടില്ല എങ്കിൽ അത് എന്റെ ആദ്യത്തെ അംഗീകാരമായി ഞാൻ കാണുന്നു😊🙏. ചരിത്ര കഥാപാത്രങ്ങളെ അതിന്റെ പരമോന്നതിയിൽ എത്തിച്ച മമ്മൂക്ക എന്ന് ഇതിഹാസത്തിന്റെ സാന്നിധ്യവും സഹകരണവും സപ്പോർട്ടും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെ പൂർണ്ണ വിശ്വാസത്തോടെ എനിക്ക് തന്ന പപ്പേട്ടനും മാമാങ്കത്തിന്റെ പൂര്ണതയ്ക്ക് വേണ്ടി യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ എന്തിനും ഒപ്പം നിന്ന നിർമ്മാതാവ് വേണുവേട്ടനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു.ഇനിയും പല കഥാപാത്രങ്ങളും വരുമ്പോഴും അതിൽ ഉണ്ണിമുകുന്ദൻ എവിടെ എന്ന ചോദ്യത്തിനായി ഞാൻ വീണ്ടും കാത്തിരിക്കുന്നു 😊. Love,Unni

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago