Categories: Malayalam

പേര് പോലെ മനസ്സ് നിറയ്ക്കുന്ന ചിത്രമാകും ഹൃദയം, ചിത്രം സ്ക്രീനിൽ എത്താൻ ഞാനും കാത്തിരിക്കുന്നു; ഹൃദയത്തെ കുറിച്ച് മനസ്സ് തുറന്ന് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രമാണ് ഹൃദയം. ഇതുവരെ ഒന്നിക്കാത്ത ഒരു കൂട്ടുകെട്ടിന്റെ ഒത്തുചേരൽ എന്ന നിലയിൽ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടെയും പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. ലോക്ക് ഡൗണിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ മുടങ്ങുകയുണ്ടായി. എങ്കിലും ഇത്തിരി കാത്തിരുന്നാലും പ്രേക്ഷകർക്ക് വളരെ മികച്ച ഒരു സിനിമ നൽകാം എന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെ നിർമാതാവ് വിശാഖിന് ഉള്ളത്. മേരിലാണ്ട് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമ്മിക്കുന്നത്.

“ഹൃദയം സ്ക്രീനിൽ എത്തുവാൻ ഞാനും പ്രേക്ഷകനെ പോലെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പകുതിയോളം ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. ചിത്രം കണ്ട് പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങൾ അറിയുവാൻ ഞാൻ കാത്തിരിക്കുകയാണ്. ഹൃദയം എന്ന പേര് പോലെ മനസ്സിൽ തൊടുന്നതായിരിക്കും ഈ ചിത്രം”,വിശാഖ് പറയുന്നു.


ഹൃദയത്തിൽ നായിക ആയി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. ദർശന രാജേന്ദ്രൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നത് യുവതാരം പൃഥ്വിരാജ് സുകുമാരനാണ്. മേരിലാണ്ട് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമ്മിക്കുന്നത്. നാൽപത് വർഷങ്ങൾക്ക് ശേഷം മേരിലാണ്ട് സിനിമാസ് സ്വതന്ത്രമായി നിർമിക്കുന്ന ചിത്രം കൂടിയായി മാറുകയാണ് ഹൃദയം. വിനീത് ശ്രീനിവാസൻ നിർമിച്ച സൂപ്പർ ഹിറ്റ് ചിത്രം ഹെലലിനെ നായകനും തിരക്കഥാകൃത്തുമായ നോബിൾ ബാബു തോമസ് ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ്.പ്രണവിന്റെ അടുത്ത ചിത്രം വിനീതിന്റെ കൂടെ ആയിരിക്കുമെന്ന് ഏറെ ഊഹാപോഹങ്ങൾ നേരത്തെ തന്നെ വന്നിരുന്നു. എന്നാൽ ഈ ഒഫീഷ്യൽ അന്നൗൻസ്‌മെന്റിലൂടെ എല്ലാ ഊഹാപോഹങ്ങൾക്കും ഒരു അവസാനമായിരിക്കുകയാണ്. ഈ വർഷം ഓണത്തിനാണ് ചിത്രം തിയറ്ററുകളിൽ എത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ചിത്രം ഓണത്തിന് തിയറ്ററുകളിൽ എത്തുകയില്ല

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago