കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി തിയറ്ററുകളിൽ 100 ശതമാനം പ്രവേശനം അനുവദിച്ചതിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രം ഭീഷ്മ പർവം തിയറ്ററുകളിലേക്ക് എത്തിയത്. ഏതായാലും 100 ശതമാനം സീറ്റുകൾ തിയറ്ററുകളിൽ അനുവദിച്ചത് മികച്ച നേട്ടമാക്കി മാറ്റിയിരിക്കുകയാണ് ഭീഷ്മ പർവം. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ഓപ്പണിംഗ് ഡേ കളക്ഷനിൽ ഉൾപ്പെടെ വൻ നേട്ടമാണ് ഉണ്ടാക്കിയത്. കേരളത്തിൽ നിന്ന് മാത്രം ഭീഷ്മപർവം 3 കോടി 76 ലക്ഷം ഗ്രോസ് കളക്ഷൻ നേടിയതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
ആദ്യദിനം ഭീഷ്മപർവം ഡിസ്ട്രിബ്യൂഷൻ ഷെയർ മാത്രം രണ്ടു കോടിക്ക് മുകളിൽ നേടിയതായി തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് വിജയകുമാർ വ്യക്തമാക്കി. ഓണലൈൻ മാധ്യമമായ ദ ക്യുവിനോട് ആണ് വിജയകുമാർ ഇങ്ങനെ പറഞ്ഞത്. സംസ്ഥാനത്തെ പ്രധാന സെന്ററുകളിൽ ഒന്നായ ഏരീസ് പ്ലക്സിൽ 14 ഷോകളിലൂടെ 9.56 ലക്ഷം രൂപയാണ് ഓപ്പണിംഗ് കളക്ഷനായി നേടിയതെന്ന് ഔദ്യോഗികമായി പുറത്തു വിട്ടിട്ടുണ്ട്.
മാർച്ച് മൂന്നിനാണ് ഭീഷ്മപർവം തിയറ്ററുകളിൽ റിലീസ് ചെയ്തത്. 406 സ്ക്രീനുകളിലായി സ്പെഷ്യൽ ഷോ ഉൾപ്പെടെ 1800ന് അടുത്ത് ഷോകളാണ് നടത്തിയതെന്നാണ് തിയറ്റർ ഉടമകൾ നൽകുന്ന വിവരം. ഒരു മമ്മൂട്ടി ചിത്രത്തിന്റെ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഓപ്പണിംഗും കളക്ഷനുമാണ് ഭീഷ്മപർവത്തിന്റേതെന്നാണ് റിപ്പോർട്ടുകൾ. തിയറ്ററുകളിൽ 100 ശതമാനം പ്രവേശനം അനുവദിക്കപ്പെട്ട സാഹചര്യത്തിൽ മമ്മൂട്ടിയുടെ അതിവേഗ 100 കോടി ചിത്രമായി ഭീഷ്മ പർവം മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നിര്‍മ്മാതാകളുടെ ഔദ്യോഗിക പ്രഖ്യാപനം പ്രകാരം നിലവില്‍ ഓപ്പണിംഗ് ഡേ കളക്ഷനില്‍ ഒന്നാമതുള്ളത് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ആണ്. 7.22 കോടി ചിത്രം ഗ്രോസ് കളക്ഷന്‍ നേടി എന്നായിരുന്നു പ്രഖ്യാപിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…