Categories: Celebrities

വീട്ടമ്മയുടെ അവസ്ഥയ്ക്ക് ചേരാത്ത ഒരു മേക്കപ്പ്, അവതാരകന്റെ ചോദ്യത്തിന് ജിത്തു ജോസഫിന്റെ കിടിലൻ മറുപടി!

മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ്  സംവിധാനം ചെയ്ത ദൃശ്യം 2 എന്ന ചിത്രം ഇപ്പോൾ ഇന്ത്യ മുഴുവനും ചർച്ചാ വിഷയമാണ്. മോഹൻലാലിന്റെ ഗംഭീര പ്രകടനത്തിനും ജീത്തു ജോസഫ് രചിച്ച തിരക്കഥക്കും അദ്ദേഹം സംവിധാനത്തിൽ പുലർത്തിയ കയ്യടക്കത്തിനുമെല്ലാം വലിയ പ്രശംസയാണ് ഇന്ത്യക്കു അകത്തും പുറത്തുമുള്ള സിനിമാ പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ചിലരെങ്കിലും ചിത്രത്തിന്റെ മേന്മയോടൊപ്പം തന്നെ ചിത്രത്തിൽ മുഴച്ചു നിൽക്കുന്ന, ചില കല്ലുകടിയാവുന്ന കാര്യങ്ങളെ കുറിച്ചും തുറന്നു എഴുതുന്നുണ്ട്.

m_drishyam_2_meena

അതിലൊന്നാണ് ചിത്രത്തിലെ നായികാ കഥാപാത്രമായ റാണി എന്ന വീട്ടമ്മയുടെ വേഷത്തിലെത്തിയ നടി മീനയുടെ, കഥാപാത്രത്തിന്റെ അവസ്ഥക്ക് ചേരാത്ത മേക്കപ്പ്. അതിനെക്കുറിച്ചു അടുത്തിടെ മനോരമ ഓൺലൈനിൽ നടന്ന ഒരഭിമുഖത്തിൽ സംവിധായകൻ ജീത്തു ജോസഫിനോട് തന്നെ അവതാരകൻ ചോദിക്കുകയും ചെയ്തു. അതിനു ജീത്തു ജോസഫ് നൽകിയ മറുപടി ഇപ്പോൾ വളരെയധികം ശ്രദ്ധ നേടിയെടുക്കുകയാണ്. വിമര്‍ശനങ്ങളെ നൂറ് ശതമാനം അംഗീകരിക്കുന്നെന്നും, പറഞ്ഞതില്‍ കാര്യമുണ്ടെന്നും അദ്ദേഹം പറയുന്നു.

Mohanlal_Drishyam_2

മീന ഒരുപാട് മലയാളം സിനിമകൾ ചെയ്തതാണ് എങ്കിലും മീനക്ക് നാട്ടിൻപുറത്തെ ഇത് പറഞ്ഞിട്ട് കൺവിൻസിങ്ങ് ആകുന്നില്ല എന്നും അല്ലെങ്കിൽ അത് മനസ്സിലാകുന്നില്ല എന്നതുമാണ് പ്രശ്നമെന്ന് ജീത്തു ജോസഫ് പറയുന്നു. തങ്ങൾ ഈ കാര്യം പല തവണ മീനയോട് പറഞ്ഞതാണ് എന്നും, പക്ഷെ പറയുമ്പോൾ പുള്ളിക്കാരി അപ്സെറ്റ് ആകാൻ തുടങ്ങി എന്നും ജീത്തു പറയുന്നു. പുള്ളിക്കാരിയിൽ നിന്ന് നല്ല റിയാക്ഷൻസ് ആണ് തനിക്കു വേണ്ടത് എന്നും താൻ എപ്പോഴും തന്റെ സിനിമയിലെ അഭിനേതാക്കൾ അപ്സെറ്റ് ആകാതെ നോക്കുന്ന ആളാണ് എന്നും ജീത്തു ജോസഫ് വിശദീകരിക്കുന്നു.

Drishyam.2

പുള്ളിക്കാരിക്ക് അത് മനസ്സിലാകുന്നില്ല. തന്റെ സിനിമയിൽ വരുന്ന അഭിനേതാക്കൾ മനസ്സ് കൊണ്ട് വളരെ ഫ്രീയായി ഇരിക്കണമെന്നുള്ളത് കൊണ്ടാണ് താനാ കാര്യത്തിൽ കൂടുതൽ സമ്മർദം ചെലുത്താത്തതു എന്നും ജീത്തു സൂചിപ്പിക്കുന്നു. എല്ലാത്തിലുമുപരി തനിക്കു വേണ്ടത് ഒരു അഭിനേതാവിന്റെ മികച്ച പ്രകടനമാണ് എന്നത് കൊണ്ട് താൻ ചിലത് വിട്ട് കൊടുക്കും എന്നും ജീത്തു ജോസഫ് വെളിപ്പെടുത്തുന്നു.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago