സ്വന്തമായി രാഷ്ട്രീയമില്ലാത്തവന്‍ രാജ്യദ്രോഹിയാണെന്ന് നടന്‍ വിനായകന്‍. സംഘടനാ രാഷ്ട്രീയമല്ല, മറിച്ച് ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ ആ രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയം എല്ലാവരിലും ഉണ്ടാകണമെന്നും വിനായകന്‍ പറഞ്ഞു. ‘ഒരുത്തീ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിനായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വിനായകന്‍ എന്ന നടന് രാഷ്ട്രീയമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു പ്രതികരണം. ഉണ്ടെന്നു പറഞ്ഞ വിനായകന്‍ ലോകത്ത് രാഷ്ട്രീയമില്ലാത്തവന്‍ രാജ്യദ്രോഹിയാണെന്നും കൂട്ടിച്ചേര്‍ത്തു. അത് ഒരു സംഘടനാ രാഷ്ട്രീയമല്ല. ഒരു രാജ്യത്ത് താമസിക്കുമ്പോള്‍ ആ രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയം എല്ലാ മനുഷ്യനിലും ഉണ്ടാകണം. അതല്ലാത്തവന്‍ രാജ്യദ്രോഹി എന്നാണ് പറയേണ്ടത്. മലയാള സിനിമ പൊളിറ്റിക്കലായി മാറിയിട്ട് കാര്യമില്ല. ജനം മാറുന്നില്ലെന്നും വിനായകന്‍ പറഞ്ഞു.
ഇന്ന് പല നിര്‍മ്മാതാക്കളും രാഷ്ട്രീയം പറയുന്ന സിനിമകളെടുക്കാന്‍ തയ്യാറാകുന്നില്ല. വിനായകന്‍ പറഞ്ഞു. സിനിമ എന്നത് കച്ചവടം മാത്രമാണ്. ഇത്രയും വലിയ സിനിമ ചെയ്ത ആള്‍ക്കാര്‍ നന്മ ചെയ്‌തോ. ആരും ചെയ്തിട്ടില്ല. അതൊക്കെ നുണയാണ്, പച്ചക്കള്ളം. കാശുണ്ടാക്കുക എന്നുള്ളത് മാത്രമേ ഉള്ളൂവെന്നും വിനായകന്‍ പറഞ്ഞു.
നവ്യ നായര്‍ ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച ചിത്രമാണ് ഒരുത്തീ. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് വിനായകന്‍ എത്തുന്നത്. വി കെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എസ് സുരേഷ് ബാബുവാണ് കഥയും തിരക്കഥയയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. ഗോപി സുന്ദര്‍ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…