Categories: MalayalamNews

മരക്കാറുടെ ജീവിതം വളച്ചൊടിച്ച് കുടുംബത്തെ അപകീർത്തിപ്പെടുത്തുന്നു; മരക്കാർ റിലീസ് തടയാൻ ഹർജി

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി. കുഞ്ഞാലി മരക്കാരുടെ പിൻമുറക്കാരിയായ കൊയിലാണ്ടി നടുവത്തൂർ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാറാണ് ഹർജി കൊടുത്തിരിക്കുന്നത്. ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീർത്തിപ്പെടുത്തുന്നുവെന്നാണ് ആരോപണം.

ചിത്രത്തിൽ മരക്കാറുടെ ജീവിതത്തെ വളച്ചൊടിച്ചിരിക്കുവാണെന്നും ഹർജിയിൽ പറയുന്നു. സിനിമക്ക് പ്രദർശനാനുമതി നൽകിയാൽ മതവിദ്വേഷം ഉണ്ടാകും. സമുദായ സൗഹാർദം ഇതുവഴി തകരുമെന്നും ഇത് ക്രമസമാധാന പ്രശ്നത്തിന് വഴിവെക്കുകയും ചെയ്യും. ചിത്രത്തിൻ്റെ പ്രദർശനം തടയണം. കളക്ടർക്ക് പരാതി നൽകിയിരുന്നു എങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ മരക്കാർ താരനിരയുടെ കാര്യത്തിലും സമ്പൽസമൃദ്ധമാണ്. മോഹൻലാൽ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, അശോക് സെൽവൻ എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിൽ ഉള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺഷോട്ട് എന്റർടൈന്മെന്റ്സ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം മാർച്ച് 26നാണ് തീയറ്ററുകളിൽ എത്തുന്നത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago