മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഏഷ്യയിലെ ഏറ്റവും ചിലവേറിയ ചിത്രമായ രണ്ടാമൂഴത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ മുന്നേറുകയാണ്. 1000 കോടി മുതൽമുടക്കിൽ ബി ആർ ഷെട്ടി നിർമിക്കുന്ന ചിത്രത്തിലൂടെ സംഗീതലോകത്തെ ഇതിഹാസം എ ആർ റഹ്മാൻ യോദ്ധക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. തന്റെ കരിയറിലെ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന ചിത്രമായിരിക്കും രണ്ടാമൂഴമെന്ന് എ ആർ റഹ്മാൻ ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തി.
“ഇത്തരമൊരു പ്രൊജക്ടുമായി സഹകരിക്കുമ്പോള്‍ ഒരുപാട് ഹോം വർക്ക് ആവശ്യമാണ്. ഭീമനെ കുറിച്ചും, അതില്‍ പ്രതിപാദിക്കുന്ന കാലഘട്ടത്തെ കുറിച്ചും വ്യക്തമായി പഠിച്ചതിന് ശേഷം മാത്രമേ അനുയോജ്യമായ സംഗീതം നല്കാന്‍ കഴിയൂ” – എ.ആര്‍ റഹ്മാന്‍ പറയുന്നു. പക്ഷെ സിനിമയെ കുറിച്ച് ഏറെയൊന്നും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യറായില്ല.
അതേസമയം ചിത്രം 2019 ജൂലൈയില്‍ തുടങ്ങുമെന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയും വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലും വിദേശത്തുമുള്ള പ്രമുഖതാരങ്ങളെല്ലാം അണിനിരക്കും. പാലക്കാട് – കോയമ്പത്തൂര്‍ റൂട്ടില്‍ 100 ഏക്കറില്‍ ചിത്രത്തിനായി ബ്രഹ്മാണ്ഡ സെറ്റൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം ‘മഹാഭാരത സിറ്റി’ എന്ന പേരില്‍ മ്യൂസിയമാക്കും. സിനിമയുടെ സ്‌ക്രിപ്റ്റ് മൂന്നര മാസം കൊണ്ടാണ് എം .ടി.വാസുദേവന്‍ നായര്‍ എഴുതിതീര്‍ത്തിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ സിനിമയിലെ പ്രമുഖതാരങ്ങളാണ് രണ്ടാമൂഴത്തിനായി അണിനിരക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായി ചിത്രത്തില്‍ ജാക്കി ചാനും ഉണ്ടാകുമെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിച്ചാര്‍ഡ് റയോണാണെന്നും വാര്‍ത്തയുണ്ട്. സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയിനാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന രണ്ടാമൂഴം പിന്നീട് ലോകത്തെ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…