സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി എ ആര്‍ റഹ്മാന്റെ മാസ്‌ക്. കോവിഡ് വാക്‌സിന്‍ എടുത്തതിനു ശേഷം മകന്‍ അമീനൊപ്പം എ.ആര്‍.റഹ്മാന്‍ പങ്കുവച്ച സെല്‍ഫിയില്‍ ഇരുവരും ധരിച്ച മാസ്‌കാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഇരുവരുടേയും മാസ്‌കിന്റെ യഥാര്‍ഥ വില കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.
വെളുത്ത നിറമുള്ള മാസ്‌കാണ് ഇവരുടേത്. വായു മലിനീകരണത്തില്‍ നിന്നടക്കം സംരക്ഷണം നല്‍കുന്ന ഡ്യുവല്‍ എച്ച് 13 ഗ്രേഡ് എച്ച്ഇപിഎ ഫില്‍ട്ടറാണ് ഈ മാസ്‌കിനുള്ളത്. 99.7 ശതമാനം വരെ വായുശുദ്ധീകരിക്കാന്‍ ഈ മാസ്‌കിലൂടെ സാധിക്കും. കൂടാതെ ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവുമുണ്ട്. ഉപയോഗിച്ചു കൊണ്ടിരിക്കെ തന്നെ യാന്ത്രികമായി മാസ്‌ക് ശുചീകരിക്കുന്ന സംവിധാനമാണിത്. 820 എംഎഎച്ച് ബാറ്ററിയാണ് പ്യൂരിക്കെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയറില്‍ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ പരമാവധി 8 മണിക്കൂര്‍ വരെ മാസ്‌ക് ഉപയോഗിക്കാം.
മാസ്‌കിനു 18,148 രൂപയാണ് വില. നേരത്തെ നടി ദീപിക പദുക്കോണിന്റെ മാസ്‌കും ചര്‍ച്ചയായിരുന്നു. ഇരുപത്തിയയ്യാരത്തിലധികം രൂപയായിരുന്നു ദീപികയുടെ മാസ്‌കിന്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…