A R Rahman's daughter Khatija receives international award
ഓസ്‌കാർ ജേതാവ് സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ ഗാനങ്ങൾക്ക് എന്നും നിരവധി ആരാധകരാണുള്ളത്. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഏ ആർ റഹ്മാന്റെ മകൾ ഖദീജയും രാജ്യാന്തര പുരസ്‌കാരത്തിന് അര്‍ഹയായിരിക്കുകയാണ്. മികച്ച അനിമേറ്റഡ് സംഗീത വീഡിയോയ്ക്കുള്ള ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരമാണ് ഖദീജയ്ക്ക് ലഭിച്ചത്. മകൾക്ക് പുര്സകാരം ലഭിച്ച വിവരം റഹ്മാൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഫരിശ്‌തോ’ എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. ‘ഫരിശ്‌തോ’യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയാണ് രചയിതാവ്.
പലനാടുകളിലൂടെ തീര്‍ത്ഥാടനം നടത്തുന്ന ഒരു പെണ്‍കുട്ടിയുടെ ശാന്തിക്കായുള്ള പ്രാര്‍ത്ഥനയാണ് ഫരിശ്‌തോ. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനെക്കുറിച്ചും വ്യത്യാസങ്ങളുമായി പൊരുത്തപ്പെടുന്നതിനെക്കുറിച്ചും ഇതില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങിയ ആല്‍ബം സംഗീതലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പുരസ്കാരം ലഭിച്ചതിന് പിന്നാലെ നിരവധി പേരാണ് ഖദീജയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തുന്നത്.
അതേ സമയം ബുര്‍ഖ ധരിക്കുന്നതിനെ ചൊല്ലി മകള്‍ ഖദീജയ്ക്ക് എതിരെ നേരത്തെ ഉയര്‍ന്ന വിവാദങ്ങളില്‍ എ ആർ റഹ്‍മാന്‍ പ്രതികരിച്ചിരുന്നു. ബുർഖ ധരിക്കുന്നത് മകളുടെ ഇഷ്ടപ്രകാരമാണ് എന്നും ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് അവളുടെ ഇഷ്ടമാണെന്നും റഹ്‍മാന്‍ വ്യക്തമാക്കി. നല്ലതും ചീത്തയുമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലേക്ക് എന്‍റെ മക്കള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സ്വാതന്ത്രവുണ്ട് എന്നും റഹ്‍മാന്‍ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…