ആരും കേൾക്കാതെ ലാലിനോട് രഹസ്യം പറഞ്ഞ് മമ്മൂട്ടി, ഇച്ചാക്കയ്ക്ക് ഒരു നുള്ള് കൊടുത്ത് മോഹൻലാൽ – കേരളീയം വേദിയിലെ കുസൃതി നിറഞ്ഞ നിമിഷങ്ങൾ

കഴിഞ്ഞദിവസം കേരളീയം വേദിയിൽ നടന്ന താരസംഗമം ഓരോ മലയാളിയുടെയും മനസ് നിറയ്ക്കുന്നത് ആയിരുന്നു. പൊതുപരിപാടികളിൽ ഇരുവരും ഒന്നിച്ചെത്തുന്നത് അപൂർവമായത് കൊണ്ടു തന്നെ കഴിഞ്ഞദിവസം തലസ്ഥാനത്ത് നടന്ന പൊതുപരിപാടിയിൽ ഇരുവരും ഒന്നിച്ചെത്തിയത് മാധ്യമങ്ങൾക്കും വിരുന്നായി. തിരുവനന്തപുരത്ത് നടന്ന കേരളീയം 2023 ന്റെ ഉദ്ഘാടനത്തിന് ആയിരുന്നു മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തിയത്. ഒപ്പം കമൽഹാസനും ശോഭനയും ഉണ്ടായിരുന്നു.

പരിപാടിയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാലിനോട് എന്തോ രഹസ്യമായി പറയുകയാണ് മമ്മൂട്ടി. തിരിച്ചു മറുപടി പറയുമ്പോൾ മോഹൻലാൽ മമ്മൂട്ടിക്ക് ഒരു നുള്ളു വെച്ചു കൊടുക്കുന്നതും കാണാം. ഇരുവരും ചിരിക്കുന്നുമുണ്ട്. പല സിനിമാസംഭാഷണങ്ങളും കോർത്തിണക്കിയാണ് വീഡിയോ സോഷ്യൽ മീ‍ഡിയയിൽ പ്രചരിക്കുന്നത്.

നിലവിൽ എമ്പുരാൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. വൃഷഭ, നേര്, ബറോസ്, മലൈക്കോട്ടൈ വാലിബൻ തുടങ്ങിയ ചത്രങ്ങളും നടന്റേതായി റിലീസിന് ഒരുങ്ങുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന വാലിബൻ ജനുവരി 24ന് റിലീസ് ചെയ്യും. മമ്മൂട്ടിയുടേതായി ഒടുവിൽ റിലീസ് ചെയ്തത് കണ്ണൂർ സ്ക്വാഡ് എന്ന സിനിമ ആണ്. ടർബോ എന്ന ചിത്രത്തിലാണ് നിലവിൽ അദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.ഭ്രമയു​ഗം, കാതൽ, ബസൂക്ക എന്നിവയാണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ.

 

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago