ഒരു വർഷം മുമ്പ് വിവാഹിതയായതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടി ഫ്രീദ പിന്റോ. ഇൻസ്റ്റഗ്രാമിലാണ് ചെറിയ ഒരു കുറിപ്പിനൊപ്പം വിവാഹചിത്രങ്ങൾ ഫ്രീദ പങ്കുവെച്ചത്. ‘അതെ, അത് സത്യമാണ്. ഒരു വർഷം മുമ്പ് ഞാൻ എന്റെ സ്വപ്നത്തിലെ ആ സുന്ദരനായ പുരുഷനെ വിവാഹം കഴിച്ചു. ഇല്ല, ഞങ്ങൾ അത് രഹസ്യമായി മറ്റും സൂക്ഷിച്ചില്ല. ഞങ്ങൾ ജീവിതം ആസ്വദിക്കുകയായിരുന്നു ചോദിക്കുന്നവരോടൊക്കെ സന്തോഷത്തോടെ വാർത്ത പങ്കിടുകയും ചെയ്തു.’
‘ശരിയായ അളവിലുള്ള ആസൂത്രണത്തിലൂടെ സ്വാഭാവികതയെ സന്തുലിതമാക്കുന്നതിൽ @coryt ഉം ഞാനും വളരെയധികം വിശ്വസിക്കുന്നു. ഒരു ദിവസം അത് വളരെ ശരിയാണെന്ന് തോന്നി, അത് ദ്യോഗികമാക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഇത് വളരെ സവിശേഷവും രസകരവുമായി തോന്നി, നമുക്ക് സത്യസന്ധത പുലർത്താം … ഇത് നമ്മുടെ ലോകത്തിലെ സമയത്തെ തികച്ചും പ്രതിഫലിപ്പിച്ചു! ഹോണ്ട സെന്ററിന് ഇപ്പോൾ നമ്മുടെ ജീവിതത്തിൽ ഒരു പുതിയ അർത്ഥമുണ്ട്’ – ഭർത്താവ് കോറി ട്രാന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ഫ്രീദ പിന്റോ കുറിച്ചു.
ഫ്രീദയും കോറി ട്രാനും തങ്ങളുടെ ആദ്യകുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. ബേബി ഷവറിന്റെയും മറ്റും ചിത്രങ്ങൾ ഫ്രീദ നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സ്ലംഡോഗ് മില്യണയർ എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടിയാണ് ഫ്രീദ പിന്റോ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച സിനിമകളുടെ ഭാഗമാകാൻ സാധിച്ച നടി ആദ്യകാലങ്ങളിൽ സ്ലംഡോഗ് മില്യണയറിൽ ഒപ്പമുണ്ടായിരുന്ന ദേവ് പട്ടേലുമായി പ്രണയത്തിൽ ആയിരുന്നു. അതിനു ശേഷമാണ് കോറി ട്രാനുമായി അടുത്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…