ഒരേ ഒരു കഥാപാത്രവുമായി വീണ്ടും ഒരു സിനിമ എത്തുന്നു. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിലാഷ് പുരുഷോത്തമൻ ആണ് ചിത്രതതിന്റെ രചനയും സംവിധാനവും. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ പ്രിയങ്ക നായരാണ് ‘മീര’ എന്ന ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ സൂപ്പർ താരങ്ങൾ അവരുടെ സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തു.
സ്കിസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ച് ഒറ്റപ്പെട്ടു പോയ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങളും അവരുടെ അതിജീവനവുമാണ് ചിത്രം പറയുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രിയങ്ക കമിഴ്ന്നു കിടക്കുന്ന ചിത്രമാണുള്ളത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രം തമിഴിലും മലയാളത്തിലുമായാണ് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ നിർമാണം നബീഹ മൂവി പ്രൊഡക്ഷന്റെ ബാനറിൽ തമിഴ്, മലയാളം അഭിനേതാവായ നുഫൈസ് റഹ്മാൻ ആണ്. പ്രതാപ് പി നായർ – ഛായാഗ്രഹണം, ശബ്ദലേഖനം – ടി കൃഷ്ണനുണ്ണി, എഡിറ്റിംഗ് – സോബിൻ കെ സോമൻ. ശ്യാം കെ വാര്യരിന്റെ വരികൾക്ക് ദീപാങ്കുരൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. സിത്താര കൃഷ്ണകുമാർ, ദീപാങ്കുരൻ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. മേക്കപ്പ് – സുമ ജി, വസ്ത്രാലങ്കാരം – ആനു നോബി, കലാസംവിധാനം – ഷിബു മച്ചൽ, ചീഫ് അസോസിയേറ്റ് – ശ്യാം പ്രേം, നൃത്തസംവിധാനം – രാജേശ്വരി സുബ്രഹ്മണ്യം, എഫക്റ്റ്സ് – രാജ് മാർത്താണ്ഡം, കളറിസ്റ്റ് – മഹാദേവൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…