ലോകമെങ്ങുമുള്ള മലയാളി സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. കഴിഞ്ഞ പത്തു വർഷത്തോളമായി സംവിധായകൻ ബ്ലസി ഈ ചിത്രത്തിന്റെ ജോലിയിലാണ്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലസി ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 2024 ഏപ്രിൽ പത്തിന് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യും. മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
മലയാള സിനിമ ഇതേവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ആടുജീവിതം എന്നാണ് പ്രതീക്ഷിക്കുന്നത്. എഴുത്തുകാരൻ ബെന്യാമിന്റെ നോവലായ ആടുജീവിതം ആസ്പദമാക്കിയാണ് സിനിമ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നജീബിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് ഭാരം കുറച്ചത് വലിയ രീതിയിൽ ചർച്ചയായിരുന്നു. 2013 ൽ റിലീസ് ചെയ്ത കളിമണ്ണ് എന്ന സിനിമയ്ക്ക് ശേഷം ബ്ലസിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ആടുജീവിതം.
എ ആര് റഹ്മാന് സംഗീതം പകരുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. മലയാളികള്‍ക്ക് ഏറ്റവും സുപരിചിതമായ നോവലുകളിലൊന്നാണ് ആടുജീവിതം. അതിലെ നജീബിനെ അവതരിപ്പിക്കുന്നതിനായി ശരീരഭാരം കുറച്ചതടക്കം വലിയ പ്രയത്നമാണ് പൃഥ്വിരാജും നടത്തിയത്. 2018 ഫെബ്രുവരിയിൽ ആരംഭിച്ച ആടുജീവിതത്തിന്റെ ചിത്രീകരണം 2022 ജൂലൈയിൽ ആണ് പാക്കപ്പായത്. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനില്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എ ആര് റഹ്മാന് ആണ് സംഗീതം. അമല പോള്‍ ആണ് ചിത്രത്തിലെ നായിക.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…