Categories: Uncategorized

‘ലീക്കായ പതിപ്പ് കാണേണ്ട’ – ആടുജീവിതത്തിന്റെ ട്രയിലർ പങ്കുവെച്ച് പൃഥ്വിരാജ്, കട്ട വെയിറ്റിംഗ് എന്ന് ആരാധകർ

യുവനടൻ പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രം ആടുജീവിതത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രയിലർ സാമൂഹ്യമാധ്യമങ്ങളിൽ ലീക്കായ സാഹചര്യത്തിൽ ആണ് പൃഥ്വിരാജ് ട്രയിലർ ഔദ്യോഗികമായി പങ്കുവെച്ചത്. ചലച്ചിത്രമേളകൾക്കായി ഒരുക്കിയ ട്രെയിലർ ആണ് ഇതെന്നും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും കുറിച്ചു കൊണ്ടാണ് പൃഥ്വിരാജ് ട്രയിലർ പങ്കുവെച്ചത്.

‘ഇത് മനപൂർവമല്ല. ഓൺലൈനിൽ ‘ലീക്ക്’ ആകാനായി ഒരുക്കിയതല്ല. എന്നാൽ ചലച്ചിത്രമേളകൾക്ക് മാത്രമായി കട്ട് ചെയ്ത ‘ആടുജീവിതം’ ട്രെയിലർ ഓൺലൈനിലൂടെ പുറത്തു വന്നത് നിങ്ങളിൽ മിക്കവർക്കും അറിയാമെന്ന് ഞാൻ ഊഹിക്കുന്നു. അതുകൊണ്ട് ഇതാ, ആടുജീവിതം, ‘ദ ഗോട്ട് ലൈഫ്’ (പൂർത്തിയായിട്ടില്ല, ജോലി പുരോഗമിക്കുന്നു) എന്ന സിനിമയുടെ ചലച്ചിത്രമേളക്കായുള്ള ട്രെയിലർ… നിങ്ങൾക്ക് ഇത് ഇഷ്ടമാവുമെന്ന് കരുതുന്നു’, പൃഥ്വിരാജ് കുറിച്ചു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ജീവിതാവസ്ഥകൾ കാട്ടുന്നതാണ് ട്രയിലർ. നടന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളും ട്രയിലർ ഉറപ്പ് നൽകുന്നുണ്ട്.

മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ‘ആടുജീവിതം’. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ഈ വർഷം ഒക്ടോബർ 20നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിന് എത്തിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെഎസ് സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago