പ്രശസ്ത മലയാള താരം ഇന്ദ്രജിത് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആഹാ. ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നവംബർ പത്തൊൻപതിനാണ് റിലീസ് ചെയ്യുക. ഇതിനോടകം തന്നെ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കേരളത്തിൽ വലിയ പ്രചാരമുള്ള വടംവലി എന്ന കായികയിനത്തിന്റെ പശ്‌ചാത്തലത്തിലാണ് ഈ ചിത്രം കഥ പറയുന്നത്. വടംവലിയുടെ ആവേശവും ആകാംഷയും വൈകാരിക മുഹൂര്തങ്ങളുമെല്ലാം നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ നമ്മളോട് പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ അടിപൊളി റാപ്പ് സോങ് പുറത്തിറങ്ങിയിരിക്കുകയാണ്. ജുബിത് നമ്രദത്തിന്റെ വരികൾക്ക് സയനോര ഫിലിപ്പ് ഈണമിട്ടിരിക്കുന്ന ഗാനത്തിന് റാപ്പ് ഒരുക്കിയിരിക്കുന്നത് അഭിജിത്താണ്. സയനോര ഫിലിപ്പാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആർദ്രയാണ് ബീറ്റ് ബോക്സിങ്ങിന് പിന്നിൽ.
നീലൂർ എന്ന ഗ്രാമത്തിന്റെയും ആഹാ എന്ന വടംവലി ടീമിന്റെയും കഥ പറയുന്ന ഈ ചിത്രത്തിൽ ആഹാ എന്ന വടംവലി ടീമിന്റെ പഴയ അംഗമായും പുതിയ ടീമിന്റെ പരിശീലകനായുമാണ് ഇന്ദ്രജിത് എത്തുന്നതെന്നും ട്രൈലെർ നമ്മളോട് പറയുണ്ട്. മത്സരിച്ച 73 ഇൽ 72 ഉം ജയിച്ച ആഹാ എന്ന വടവലി ക്ലബിന്റെ കഥ ഏറെ ഗവേഷണങ്ങൾ നടത്തിയതിനു ശേഷമാണു സിനിമയാക്കി എടുക്കുന്നത് എന്ന് രചയിതാവ് പറഞ്ഞിരുന്നു. 84 ലൊക്കേഷനുകളിൽ ആയി ഷൂട്ട് ചെയ്ത ഈ ചിത്രത്തിൽ ആറായിരത്തിൽ അധികം ജൂനിയർ ആർട്ടിസ്റ്റുകൾ ആണ് അഭിനയിച്ചത്. ഒരുപാട് പരിശ്രമം എടുത്താണ് ഇത്തരത്തിലുള്ള ഒരു ചിത്രം പൂർത്തിയാക്കാൻ സാധിച്ചത് എന്നും അണിയറ പ്രവർത്തകർ പറയുന്നു.
സംവിധായകൻ തന്നെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് രാഹുൽ ദീപ് ബാലചന്ദ്രൻ കാമറ ചലിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് പ്രശസ്ത ഗായിക കൂടിയായ സയനോര ഫിലിപ്പ് ആണ്. ഇന്ദ്രജിത്തിനെ കൂടാതെ യുവ താരം അമിത് ചക്കാലക്കൽ, മനോജ് കെ ജയൻ, സിദ്ധാർഥ് ശിവ, അശ്വിൻ കുമാർ, ശാന്തി ബാലചന്ദ്രൻ, എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു സ്പോർട്സ് ഡ്രാമ എന്ന നിലയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇന്ദ്രജിത് എന്ന നടന്റെ കരിയറിലെ തന്നെ ഒരു മികച്ച ചിത്രമായി മാറും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ആഹാ രചിച്ചിരിക്കുന്നത് ടോബിത് ചിറയത്തും നിർമ്മിച്ചിരിക്കുന്നത് സാസ പ്രൊഡക്ഷൻസുമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…