Categories: Malayalam

ചങ്ങനാശേരി ടൗണിൽ കൂടി കൂളായി ജോഗിംഗ് നടത്തി ആമിർ ഖാൻ; വീഡിയോ കാണാം

കഴിഞ്ഞദിവസം ചങ്ങനാശ്ശേരി ടൗണിലൂടെ കൂളായി നടന്നു നീങ്ങുന്ന ബോളിവുഡ് താരം അമീർ ഖാനെ കണ്ട് നാട്ടുകാർ അമ്പരന്നു. ചിലർ ആശ്ചര്യത്തോടെ നോക്കിയപ്പോൾ ചിലർ വീഡിയോകൾ പകർത്തി. ചങ്ങനാശ്ശേരി എംസി റോഡിലും, ബൈപാസിലുമാണ് ആമീർ ഖാനെയും സംഘത്തെയും നാട്ടുകാര്‍ കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിവാരങ്ങള്‍ക്കുമൊപ്പം ടൗണിലൂടെ ടീ ഷര്‍ട്ടും തൊപ്പിയുമണിഞ്ഞ് നടന്നുനീങ്ങുകയായിരുന്നു ആമിര്‍. തിരിച്ചറിഞ്ഞവരില്‍ ചിലര്‍ ഒപ്പം നടക്കുകയും ചിലര്‍ ആമിര്‍ ജീ എന്ന് നീട്ടിവിളിക്കുകയും ചെയ്തു.

എല്ലാവരെയും കൈവീശി കാണിച്ച് ചിരിച്ച് നടന്ന വ്യക്തി അമീർഖാൻ ആണെന്ന് ആളുകൾ തിരിച്ചറിഞ് അടുത്തേക്ക് എത്തുന്നതിനു മുൻപ് തന്നെ താരവും സംഘവും വാഹനത്തിൽ കയറി പോയിരുന്നു. കൊല്ലം ചടയമംഗലത്ത് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തിയതാണ് താരം. അതിനിടയിൽ ഉള്ള യാത്രയിൽ ചങ്ങനാശ്ശേരിയിൽ ഇറങ്ങി നടന്നത് ആകാം എന്നാണ് സൂചന.

വിശ്വവിഖ്യാതമായ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പ് ലാൽ സിംഗ് ഛദ്ദയുടെ ഷൂട്ടിങ്ങിനയാണ് ആമിർ കേരളത്തിൽ എത്തിയത്. ആമിർ ഖാനെ നായകനാക്കി,അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചില ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.ചിത്രത്തിൽ കരീന കപൂർ ആണ് നായിക.

അമീർ ഖാന്റെ തന്നെ സീക്രട്ട് സുപ്പർ സ്റ്റാർ എന്ന ചിത്രം ഒരുക്കിയത് അദ്ദേഹമാണ്.1994ല്‍ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗംപിന് മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വല്‍ എഫക്‌ട്‌സ്, മികച്ച ഫിലിം എഡിറ്റിങ് എന്നിവയ്ക്കുള്ള അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചത്.

വിൻസെന്റ് ഗ്രുമിന്റെ നോവലിനെ ആസ്പദമാക്കി 1994 ൽ റോബര്‍ട്ട് സെമെന്‍ക്കിസ് സംവിധാനം ചെയ്ത അമേരിക്കൻ കോമഡി ഡ്രാമയാണ് ഫോറസ്റ്റ് ഗംപ്. ടോം ഹാങ്ക്സ് പ്രധാന വേഷത്തിൽ എത്തിയ ചിത്രം മികച്ച നടൻ, മികച്ച സംവിധായകൻ തുടങ്ങി ആറോളം കാറ്റഗറിയിൽ ഓസ്കാർ നേടിയിരുന്നു.

ചിത്രത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ആമിർ ഖാൻ 20 കിലോയോളം ഭാരം കുറയ്ക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്.ചിത്രത്തിന്റെ റീമേക്കിനായി പല ബോളിവുഡ് നിർമാണ കമ്പനികൾ ശ്രമിച്ചെങ്കിലും ആമിറിനെ നായകനാകുന്നവർക്കേ റീമേക്ക് അവകാശം നൽകൂ എന്ന് ഹോളിവുഡ് നിർമാതാക്കൾ അറിയിച്ചുവെന്നതും ഇതിനിടയിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

അതുൽ കുൽക്കർണിയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. വയകോം 18 പിക്ചേഴ്സും ആമിർ ഖാൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുക. 2020 ക്രിസ്മസിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago