ഒരുപാട് കള്ളന്മാരെ ബിഗ് സ്‌ക്രീനിൽ കണ്ടിട്ടുള്ളവരാണ് മലയാളികൾ. ആ കള്ളന്മാരിൽ പലരും ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നുമുണ്ട്. അതിനുള്ള പ്രധാനകാരണം ആ കള്ളൻമാരിൽ പ്രേക്ഷകർ കണ്ട നന്മയുടെ അംശമാണ്. അത്തരം നന്മയുള്ള ഒരു കള്ളന്റെ കഥ പറഞ്ഞെത്തിയിരിക്കുന്ന ചിത്രമാണ് ബിജു മേനോൻ നായകനായ ആനക്കള്ളൻ. മര്യാദരാമന് ശേഷം സുരേഷ് ദിവാകർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമാണം പഞ്ചവർണതത്തക്ക് ശേഷം സപ്തതരംഗ് സിനിമയാണ്. ചിരിയും സസ്‌പെൻസും പ്രണയവും നൊമ്പരവുമെല്ലാമായി കുടുംബപ്രേക്ഷകർക്ക് ഒരു അസൽ വിരുന്ന് തന്നെയാണ് ആനക്കള്ളൻ.
തെളിവൊന്നും കിട്ടാത്ത ഒരു കൊലപാതകകേസിന്റെ ചുരുളഴിക്കാൻ പവിത്രൻ എന്ന കള്ളനെ പോലീസ് ജയിലിൽ നിന്നും പുറത്തിറക്കുന്നു. ആന എസ്തപ്പാൻ എന്നറിയപ്പെടുന്ന ഡി വൈ എസ് പിയും ബ്രൂസ്ലീ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന സർക്കിളും ചേർന്നാണ് പവിത്രനെ പുറത്തിറക്കുന്നത്. ആനന്ദപുരം എന്ന നാട്ടിലേക്ക് കേസിന്റെ അന്വേഷണാർഥം മൂവരും എത്തുകയും എസ്തപ്പാന്റെ ഭാര്യാഗൃഹത്തിൽ തങ്ങുകയും ചെയ്യുന്നു. കേസിന്റെ കൂടുതൽ തെളിവുകൾ ലഭിക്കുകയും അപ്രതീക്ഷിതമായ വഴിത്തിരിവുകൾ അന്വേഷണത്തിൽ വന്നു ചേരുകയും ചെയ്യുന്നതോടെ ചിത്രം കൂടുതൽ ആസ്വാദ്യകരമാകുന്നു. പൂർണമായും കോമഡി ട്രാക്കിൽ പോകുന്ന ആദ്യപകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ ഒരു ത്രില്ലർ സ്വഭാവത്തിലേക്കാണ് ചിത്രം എത്തിച്ചേരുന്നത്.
പതിവ് പോലെ ബിജു മേനോന്റെ കിടിലൻ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ചിരിപ്പിക്കാനും സീരിയസ് റോൾ അവതരിപ്പിക്കാനും ഒരേപോലെ കഴിവുള്ള ചുരുക്കം നായകന്മാരിൽ ഒരാളായ ബിജു മേനോൻ കള്ളൻ പവിത്രൻ എന്ന തന്റെ കഥാപാത്രത്തെ വളരെയധികം മനോഹരമാക്കിയിട്ടുണ്ട്. ആന എസ്തപ്പാൻ എന്ന രസകരവും ശക്തവുമായ കഥാപാത്രത്തെ തന്റെ സ്വതസിദ്ധമായ അഭിനയപാടവത്തിലൂടെ സിദ്ധിഖും ഓർമയിൽ താങ്ങി നിൽക്കുന്ന ഒന്നാക്കി തീർത്തു. ചിരിയുടെ തമ്പുരാക്കന്മാരായി വിലസുന്ന ഹരീഷ് കണാരൻ, ധർമ്മജൻ, സുധീർ കരമന എന്നിവരും പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യത്തിൽ മുന്നിട്ട് തന്നെ നിന്നു. സായി കുമാർ, സുരേഷ് കൃഷ്‌ണ, സുരാജ് വെഞ്ഞാറമൂട്, ബാല, കൈലേഷ്, ഷംന കാസിം, അനുശ്രീ, ബിന്ദു പണിക്കർ, സരയൂ എന്നിങ്ങനെ മികച്ചൊരു താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. അവരുടെ മികച്ച പ്രകടനം കൂടിയായപ്പോൾ ആനക്കള്ളൻ പ്രേക്ഷകരുടെ പ്രിയങ്കരനായി തീർന്നിരിക്കുകയാണ്.
പുലിമുരുകൻ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഉദയ് കൃഷ്ണ ഒരുക്കിയ തിരക്കഥയാണ് ആനക്കള്ളന്റേത്. പ്രേക്ഷകർക്ക് ചിരിക്കാനും ത്രില്ലടിക്കാനുമുള്ള ചേരുവകൾ തിരക്കഥയിൽ ഉദയ് കൃഷ്‌ണ ചേർത്ത് വെച്ചിട്ടുണ്ട്. എങ്കിലും ചില ഹാസ്യമുഹൂർത്തങ്ങൾക്ക് സ്വാഭാവികനർമ്മത്തിന്റെ ഒരു പൂർണത കൈവരിക്കുവാൻ സാധിക്കാതെയും വന്നിട്ടുണ്ട്. നാദിർഷ ഒരുക്കിയ ഗാനങ്ങളും അഭിനന്ദനാർഹമാണ്. കഥയുടെ ഗതിയെ നിയന്ത്രിക്കുന്നതിൽ ആ ഗാനങ്ങൾ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. ആൽബിയുടെ ഛായാഗ്രഹണവും ജോൺകുട്ടിയുടെ എഡിറ്റിംഗും ഒത്തുചേർന്നപ്പോൾ മികച്ചൊരു അനുഭവം തന്നെ തീർക്കുവാൻ ആനക്കള്ളന് ആയിട്ടുണ്ട്. അവധിദിവസങ്ങളുടെ ആഘോഷങ്ങൾ ചിരിയിൽ തീർക്കാൻ പൂർണമായും സഹായിക്കുന്ന ചിത്രം തന്നെയാണ് ആനക്കള്ളൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…