മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം ‘ആറാട്ട്’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയാണ് പ്രദർശിപ്പിച്ചത്. ഇപ്പോൾ ചിത്രം ആമസോൺ പ്രൈമിലും വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ്. ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ഫൈറ്റ് രംഗങ്ങളുടെ മേക്കിംഗ് വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന് ഉദയ് കൃഷ്ണ ആയിരുന്നു തിരക്കഥ എഴുതിയത്.
ചിത്രതതിലെ ആക്ഷൻ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആറാട്ട് സിനിമയിലെ ഫൈറ്റ് സീനുകളുടെ മൂന്നാമത്തെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. വൻ സ്വീകരണമാണ് മേക്കിംഗ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി തിളങ്ങിനിന്ന മോഹൻലാൽ ആക്ഷൻ രംഗങ്ങളിൽ മികച്ച പ്രകടനം നടത്തുന്നത് മേക്കിംഗ് വീഡിയോയിൽ വ്യക്തമാണ്.
ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായി എത്തിയത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. കെ ജി എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യമായത്. ലോകമെങ്ങും 2700 സ്‍ക്രീനുകളിലാണ് ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ റിലീസ് ചെയ്‍തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…