ഒരു മലയാള ചിത്രത്തിന്റെ ഏറ്റവും വലിയ റിലീസ്; വിദേശത്ത് ചരിത്രം സൃഷ്ടിക്കാൻ ആറാട്ട്

ഒരു മലയാളചിത്രത്തിന്റെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് മോഹൻലാൽ ചിത്രമായ ആറാട്ട്. പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് ഇതുവരെ ഏറ്റവും വലിയ ഓവർസീസ് റിലീസ് എന്ന റെക്കോർഡ് കൈവശം വെച്ചിരിക്കുന്നത്. മരക്കാർ 47 രാജ്യങ്ങളിലായി 630ൽ അധികം കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തത്. എന്നാൽ, ഈ റെക്കോർഡ് തകർത്ത് ഒന്നാമത് എത്താൻ ഒരുങ്ങുകയാണ് മോഹൻലാൽ ചിത്രമായ ‘ആറാട്ട്’.

വിംഗിൽ എന്റർടയിൻമെന്റ്സ് ആണ് ഗൾഫ് ഒഴികെയുള്ള ഈ ചിത്രത്തിന്റെ ഓവർസീസ് മാർക്കറ്റ് റിലീസ് എടുത്തിരിക്കുന്നത്. ഒരു മലയാള സിനിമയ്ക്ക് വിദേശത്ത് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആണ് ആറാട്ടിന് നൽകാനാണ് ഇവർ തയ്യാറെടുക്കുന്നത്. നോർത്ത് അമേരിക്കയിൽ മാത്രം മുന്നൂറിൽ അധികം സ്ക്രീനുകളിൽ ആയിരിക്കും ആറാട്ട് റിലീസ് ചെയ്യുക. മലയാള സിനിമയുടെ നോർത്ത് അമേരിക്ക മാർക്കറ്റ് എന്ന് പറയുന്നത് അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ്.

നോർത്ത് അമേരിക്കയിൽ ഇതുവരെയുള്ള ഏറ്റവും വലിയ റിലീസ് ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ ആയിരുന്നു. 180ഓളം ലൊക്കേഷനുകളിൽ ആണ് മരക്കാർ എത്തിയത്. അമേരിക്കയിൽ 150 സെന്ററുകളിലും കാനഡയിൽ 30 സെന്ററുകളിലും ആണ് മരക്കാർ റിലീസ് ചെയ്തത്. എന്നാൽ, ആറാട്ട് സിനിമ ഇവിടെ റിലീസിന് എത്തുന്നത് അതിന്റെ ഇരട്ടിയോളം സ്ക്രീനുകളിൽ ആണ്. ഇതുകൂടാതെ ഓസ്ട്രേലിയ, ന്യൂസീലൻഡ്, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ഏറ്റവും വലിയ റിലീസ് ആണ് ഒരു മലയാള ചിത്രം എന്ന നിലയിൽ ആറാട്ടിനെ കാത്തിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി പതിനെട്ടിനാണ് റിലീസ് ചെയ്യുക.

Mohanlal – B Unnikrishnan movie aarattu in theaters from February 10

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago