യുട്യൂബിൽ തരംഗമായി മോഹൻലാലിന്റെ ആറാട്ട്; ട്രയിലർ ഇതുവരെ കണ്ടത് രണ്ട് മില്യൺ ആളുകൾ

യുട്യൂബിൽ തരംഗമായി മോഹൻലാലിന്റെ പുതിയ ചിത്രം ആറാട്ടിന്റെ ട്രയിലർ. റിലീസ് ചെയ്ത് 15 മണിക്കൂർ മാത്രം കഴിഞ്ഞപ്പോൾ 21ലക്ഷം ആളുകളാണ് യുട്യൂബിൽ ട്രയിലർ വീഡിയോ കണ്ടത്. ഫെബ്രുവരി നാലിന് വൈകുന്നേരം അഞ്ചു മണിക്ക് യുട്യൂബിൽ റിലീസ് ചെയ്ത ‘ആറാട്ട്’ ട്രയിലറിന് വൻ സ്വീകരണമായിരുന്നു ആരാധകർ നൽകിയത്. പ്രേക്ഷകർക്ക് ആവേശത്തോടെ കാണാൻ കഴിയുന്ന ഒരു മുഴുനീള എന്റർടയിൻമെന്റ് ചിത്രമായിരിക്കും ആറാട്ട് എന്ന് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. തലയുടെ വിളയാട്ടവുമായാണ് ആറാട്ട് ട്രയിലർ. മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും നൃത്തരംഗങ്ങളും കൊണ്ട് സമ്പന്നമാണ് ട്രയിലർ. ട്രയിലർ ഇങ്ങനെയാണെങ്കിൽ പടം പൊളിക്കുമെന്നാണ് ആരാധകരുടെ പ്രതികരണം. എ ആർ റഹ്മാനും ട്രയിലറിൽ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ഉണ്ട്. മോഹൻലാലിന്റെ പഴയ ചില മാസ് പടങ്ങളിലെ ഡയലോഗുകളും ഇതിൽ കാണാം.

കോമഡിക്കു പ്രാധാന്യം നല്‍കുന്നതാണെങ്കിലും മികച്ച ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായികയായി എത്തുന്നത്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ – വിജയ് ഉലകനാഥ്, എഡിറ്റര്‍ – സമീര്‍ മുഹമ്മദ്. സംഗീതം – രാഹുല്‍ രാജ്. കലാസംവിധാനം – ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യര്‍. സജീഷ് മഞ്ചേരിയും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് പടം നിർമ്മിച്ചിരിക്കുന്നത്.

Aaraattu Official teaser Mohanlal – B unnikrishnan
Mohanlal’s Aaraattu Official poster is out now
Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago