തകർത്തു, തിമിർത്താടി, ചുറ്റും കൈയടിയുടെ മേളം; വൈറലായി ‘ആറാട്ടി’ലെ പാട്ടിന്റെ റിഹേഴ്സൽ വീഡിയോ

ആരാധകരെ ആവേശത്തിലാക്കി മോഹൻലാലിന്റെ ഡാൻസ് റിഹേഴ്സൽ വീഡിയോ. ആറാട്ട് സിനിമയിലെ ഗാനത്തിന് ചുവടു വെയ്ക്കുന്നതിന് മുമ്പായുള്ള റിഹേഴ്സൽ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മോഹൻലാൽ ഫാൻസ് ക്ലബ് ആണ് ഫേസ്ബുക്കിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് മോഹൻലാലിന് പ്രശംസയുമായി എത്തിയിരിക്കുന്നത്. ‘തൊഴിലിനോട് ഇത്രയും ആത്മാർത്ഥത കാണിക്കുന്ന ഇദ്ദേഹത്തെ പുതിയ തലമുറ മാതൃകയാക്കണം’, ‘എനർജി ലെവൽ ഹൈ’, ‘ഏജ് ഈസ് ജസ്റ്റ് നമ്പർ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

സിനിമാരംഗത്തുള്ളവരും അല്ലാത്തവരുമായി നിരവധി പേരാണ് താരത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത്. പഴയ മോഹൻലാലിനെയാണ് ഇതിൽ കാണാൻ കഴിയുന്നതെന്ന് ആരാധകർ ഒറ്റ സ്വരത്തിൽ പറയുന്നു. ‘ആറാട്ട്’ സിനിമയിലെ ഒന്നാംകണ്ടം എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനത്തിന്റെ അവസാനം എത്തുന്ന മോഹൻലാലിന്റെ ഡാൻസിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഒപ്പമുള്ള മറ്റ് നർത്തകരുടെ കൈയടിയുടെ അകമ്പടിയോടെയാണ് മോഹൻലാൽ റിഹേഴ്സൽ ചെയ്യുന്നത്. ഈ പ്രായത്തിലും ഇത്ര എനർജറ്റിക് ആയി ഡാൻസ് കളിക്കുന്ന മോഹൻലാൽ അഭിമാനമാണെന്നാണ് ആരാധകർ കുറിക്കുന്നത്.

ഫെബ്രുവരി പതിനെട്ടിന് ആയിരുന്നു ‘ആറാട്ട്’ സിനിമ റിലീസ് ചെയ്തത്. ബി ഉണ്ണിക്കൃഷ്ണൻ ആണ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണ ആയിരുന്നു. ശ്രദ്ധ ശ്രീനാഥ് മോഹൻലാലിന്റെ നായികയായി എത്തിയ ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago