ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന മോഹന്‍ലാലിന്റെ ഒരു മുഴുനീള എന്റര്‍ടെയ്ന്‍മെന്റ് ചിത്രമാണ് ആറാട്ട്. ഇതു തന്നെയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരിക്കുന്ന പ്രതികരണവും. നടിമാരായ മാളവിക മേനോന്‍, സ്വാസിക, നടന്മാരായ സന്തോഷ് കീഴാറ്റൂര്‍, റോണി ഡേവിഡ് എന്നിവര്‍ ആദ്യ ഷോ കാണാന്‍ എത്തി.
ആറാട്ട് അടിപൊളി എന്റര്‍ടെയ്ന്‍മെന്റ് ചിത്രമെന്നായിരുന്നു നടി മാളവിക മേനോന്റെ പ്രതികരണം. ഒരുപാട് നാളുകള്‍ക്ക് ശേഷം ലാലേട്ടനെ മീശ പിരിച്ച് കാണാന്‍ പറ്റിയ മാസ് ചിത്രം. കിലുക്കം പോലെയുള്ള ചിത്രങ്ങളില്‍ കണ്ട യങ്ങായ ലാലേട്ടനെ ആറാട്ടില്‍ കാണാന്‍ കഴിഞ്ഞു. ഉറപ്പായും തീയറ്ററില്‍ കാണേണ്ട ചിത്രമാണ് ആറാട്ടെന്നും മാളവിക മേനോന്‍ പറഞ്ഞു. ആദ്യമായിട്ടാണ് ഒരു ഫാന്‍ ഷോ കാണുന്നതെന്നും പോസിറ്റീവ് വൈബുണ്ടായിരുന്നുവെന്നും നടി സ്വാസിക പറഞ്ഞു. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരുപാട് എലമെന്റ്‌സ് സിനിമയിലുണ്ട്. കുടുംബ പ്രേക്ഷകര്‍ക്ക് ആറാട്ട് തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്നും സ്വാസിക പറഞ്ഞു.
ഒരു ആന പൂരപ്പറമ്പില്‍ ഇടഞ്ഞോടിയ അവസ്ഥയാണ് സിനിമ കണ്ടിറങ്ങിയപ്പോഴെന്ന് നടന്‍ റോണി ഡേവിഡ് പറഞ്ഞു. ലാല്‍ സാറിന്റെ ക്ലാസിക്കല്‍ സിനിമകളുടെ സമന്വയമാണ് ചിത്രമെന്നും റോണി കൂട്ടിച്ചേര്‍ത്തു. കുറേ നാളുകള്‍ക്ക് ശേഷമാണ് തീയറ്ററുകള്‍ ഇളക്കി മറയ്ക്കുന്ന ഒരു സിനിമ എത്തുന്നതെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാ രസങ്ങളിലൂടെയും കൊണ്ടുപോകുന്ന ഒരു മാസ് ചിത്രമാണ് ആറാട്ടെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…