‘ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് അവരെ ഇഷ്ടപ്പെട്ടു, അന്ന് കണ്ടപ്പോൾ ഫോൺ നമ്പർ വാങ്ങാൻ പറ്റിയില്ല, കമ്മിറ്റഡ് അല്ലെങ്കിൽ അവരെ ഭയങ്കര ഇഷ്ടമാണ്’ – പുതിയ പ്രണയം വെളിപ്പെടുത്തി ആറാട്ട് അണ്ണൻ സന്തോഷ് വർക്കി

നടിമാരായ നിത്യ മേനോനോടും നിഖില വിമലിനോടുമുള്ള പ്രണയത്തിനു ശേഷം പുതിയ പ്രണയം വെളിപ്പെടുത്തി സന്തോഷ് വർക്കി. മോഹൻലാൽ നായകനായ ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് സന്തോഷ് വർക്കി. നടി നിത്യ മേനോനെ വിവാഹം കഴിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് പല അഭിമുഖങ്ങളിലും സന്തോഷ് വർക്കി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, നിത്യ മേനോനെ ഇയാൾക്ക് എതിരെ ഒരു അഭിമുഖത്തിൽ പരസ്യമായി രംഗത്തെത്തി. തന്നെയും കുടുംബത്തെയും നിരന്തരം ശല്യപ്പെടുത്തുന്ന ഒരാൾ ആയിരുന്നു ഇയാൾ എന്നും ഇയാൾ കാരണം തനിക്ക് നിരവധി സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നും നിത്യ മേനോൻ പറഞ്ഞിരുന്നു. അഞ്ചാറ് വർഷമായി തന്റെ പിന്നാലെയാണ് ഇയാളെന്നും നിത്യ പറഞ്ഞു.

തനിക്ക് ഈ വ്യക്തി വലിയ ശല്യമായിരുന്നെന്ന് നിത്യ മേനോൻ പറഞ്ഞതിന് പറഞ്ഞതിന് പിന്നാലെ നിത്യ മേനോന് എതിരെ സന്തോഷ് വർക്കി രംഗത്തെത്തി. ഇനി തനിക്ക് നിത്യ മേനോനോട് ഒരു ഇഷ്ടവും ഇല്ലെന്നും തന്റെ പ്രണയം ആത്മാർത്ഥമായിരുന്നെന്നും എന്നാൽ, നിത്യ തന്റെ സ്നേഹം അർഹിക്കുന്നില്ലെന്നും സന്തോഷ് വർക്കി പറഞ്ഞു. ഇതിനു പിന്നാലെ നടി നിഖില വിമലിനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ആയി സന്തോഷിന്റെ നിലപാട്. എന്നാൽ, നിഖില വിമലിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോൾ അവർക്ക് താൽപര്യം ഇല്ലെന്ന് പറഞ്ഞതായി സന്തോഷ് പറഞ്ഞു. ഇതിനു പിന്നാലെയാണ് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന മോനിഷ മോഹൻ മേനോനെ ഇഷ്ടമാണെന്ന് സന്തോഷ് പറയുന്നത്.

കായംകുളം കൊച്ചുണ്ണി, പ്രതി പൂവൻകോഴി എന്നീ സിനിമകളിൽ റോഷൻ ആൻഡ്രൂസിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് മോനിഷ മോഹൻ മേനോൻ. പ്രതി പൂവൻ കോഴി കാണാൻ ലുലുമാളിൽ പോയപ്പോൾ സിനിമ കണ്ടിറങ്ങിയ സമയത്താണ് ഇവരെ കണ്ടത്. ഫസ്റ്റ് സൈറ്റിൽ തന്നെ അവരെ ഇഷ്ടപ്പെട്ടെന്നും അവർ തന്റെ കൂടെ ഫോട്ടോയെടുത്തത് വളരെ സന്തോഷത്തോടു കൂടിയാണെന്നും സന്തോഷ് പറഞ്ഞു. അവർക്കും തന്നെ ഇഷ്ടപ്പെട്ടതാണെന്നും എന്നാൽ അവരുടെ ഫോൺ നമ്പർ ചോദിക്കാതിരുന്നതാണ് തനിക്ക് പറ്റിയ അബദ്ധമെന്നും സന്തോഷ് പറഞ്ഞു. ഫോൺ നമ്പറിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടെന്നും പക്ഷേ, ഇതുവരെയും കിട്ടിയില്ലെന്നും വ്യക്തമാക്കുന്നു സന്തോഷ്. അവർ എന്‍ജിനീയറാണ്. സിനിമയോട് പാഷന്‍ ഉള്ള ആളാണ്. മോഹന്‍ലാലിന്റെ വലിയ ഫാനാണെന്നും തങ്ങൾക്കിടയിലുള്ള കോമൺ ഫാക്ടേഴ്സ് ആണ് ഇതെല്ലാമെന്നും സന്തോഷ് പറഞ്ഞു. ആർക്കെങ്കിലും അവരുടെ നമ്പർ അറിയാമെങ്കിൽ തരണമെന്നും സന്തോഷ് അഭ്യർത്ഥിച്ചു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago