aashiq-abu-aganist-feuok
തീയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോകി’ന്‍റെ നിലപാടിന് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആഷിക് അബു. ഡയറക്ട് ഓടിടി റിലീസിന് ചിത്രങ്ങൾ നൽകുന്ന നിർമ്മാതാക്കളുമായി സഹകരിക്കരുത് എന്നതായിരുന്നു സംഘടനയുടെ നിലപാട്. ഇതിനെതിരെയാണ് ആഷിക് അബു കുറിപ്പിലൂടെ വിമർശിച്ചത്. ഈ നിലപാടിൽ നിന്നും നിർമാതാവായ ആന്റോ ജോസഫിന് മാത്രം ഇളവ് നൽകിയതിനെക്കുറിച്ച് ആഷിക് അബു ചോദിക്കുന്നുണ്ട്. സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പ് പങ്കു വച്ചു കൊണ്ടാണ് ആഷിക് അബുവിന്റെ പ്രതികരണം.
ആഷിക് അബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:
“ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ! പാവം ആന്‍റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ!”
ഓടിടി റിലീസ് അനുവദിക്കുന്ന നിർമാതാക്കളുമായി സഹകരിക്കരുത് എന്നായിരുന്നു സംഘടനയുടെ തീരുമാനമെങ്കിലും ആന്റോ ജോസഫ് നിര്‍മ്മിച്ച ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിന് ഇളവനുവദിച്ചുകൊണ്ടുള്ളതാണ് പുതിയ തീരുമാനം. ഇൗ ചിത്രം തീയേറ്റര്‍ റിലീസിനു മുന്‍പ് പൈറസി നേരിട്ടതിനാല്‍ റിലീസ് ഇനിയും നീണ്ടുപോകുന്നപക്ഷം അദ്ദേഹത്തിന് വന്‍ സാമ്പത്തികനഷ്ടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെന്ന് സംഘടന അറിയിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…