Aashiq abu opens about his ideals
ശക്തമായ നിലപാടുകൾ ജീവിതത്തിലും സിനിമയിലും എടുക്കുന്ന ആഷിഖ് അബു മനസ്സ് തുറന്ന് സംസാരിക്കുന്നു. മനോരമ ന്യൂസ് കോൺക്ലേവിലാണ് ആഷിഖ് അബു മനസ്സ് തുറന്നത്. ന്യൂജെൻ സിനിമ എന്ന കാഴ്ചപ്പാടോട് എതിർപ്പുണ്ടെന്നും നല്ല സിനിമ മോശം സിനിമ എന്ന വേർതിരിവുകൾ മാത്രമേ സിനിമയിൽ ഉണ്ടാകൂ എന്ന് സംവിധായകൻ പറഞ്ഞു. ഇന്നത്തെ സിനിമയിലെ സീനുകളും ഡയലോഗുകളും കാലത്തിന്റെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും അതിനെ ന്യൂ ജനറേഷൻ എന്ന് വിളിക്കുന്നത് ശരിയല്ലെന്നും ആഷിഖ് അബു അഭിപ്രായപ്പെട്ടു. കാലാന്തരമായി ഉണ്ടാകുന്ന ഈ മാറ്റം കൊണ്ടാണ് ‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് നായിക പറയേണ്ടി വന്നതെന്നും സംവിധായകൻ തുറന്നു പറഞ്ഞു. സ്ത്രീ വിരുദ്ധത, ദളിത് വിരുദ്ധത എന്നീ പരാമർശങ്ങൾ ഇന്റർനെറ്റ് വരവോടു കൂടിയാണ് ഓഡിറ്റിംഗ് ചെയ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരത്തിൽ ഉള്ള ചിത്രങ്ങൾ എടുക്കാൻ തനിക്ക് ആരുടേയും ലൈസൻസ് വേണ്ടായെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…