‘യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’; ജോജു ജോർജിന് പിന്തുണയുമായി ആഷിഖ് അബു

നടൻ ജോജു ജോർജിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. ഇൻസ്റ്റഗ്രാമിൽ ജോജുവിന്ടെ പടം പോസ്റ്റ് ചെയ്താണ് ആഷിഖ് അബു പിന്തുണ അറിയിച്ചത്. ‘യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’ എന്ന അടിക്കുറിപ്പ് നൽകിയത് കൂടാതെ, #InSolidarityWithJojuGeorge എന്ന ഹാഷ്ടാഗും ഒപ്പം ചേർത്തിട്ടുണ്ട്. ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് എറണാകുളം ജില്ല കോൺഗ്രസ് കഴിഞ്ഞയാഴ്ച റോഡ് ഉപരോധിച്ച് സമരം നടത്തിയിരുന്നു. കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തെ തുടർന്ന് ഗതാഗതതടസം നേരിടുകയും ഗതാഗതക്കുരുക്ക് ഉണ്ടാകുകയും ചെയ്തു. ജോജു ജോർജും ഗതാഗതക്കുരുക്കിൽ ഉൾപ്പെട്ടവരിൽ ഉണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ജോജു ജോർജ് പരസ്യമായി സമരത്തിനെതിരെ രംഗത്തെത്തി. ജോജുവിനെ പിന്തുണച്ച് യാത്രക്കാരായ ജനങ്ങളും ഇറങ്ങി. ഇത് കോൺഗ്രസിന്റെ സമരരീതിയെ മോശമായി ബാധിക്കുകയും കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ കാർ തല്ലിത്തകർക്കുകയും ചെയ്തു. ജോജുവിനെതിരെ നിരവധി ആരോപണങ്ങളും കോൺഗ്രസ് ഉന്നയിച്ചെങ്കിലും മിക്ക ആരോപണങ്ങളും നിലനിൽക്കുന്നത് അല്ലായിരുന്നു. എന്നാൽ, അതിനു ശേഷവും ജോജുവിന് എതിരെയുള്ള ആക്രമണങ്ങൾ കോൺഗ്രസ് തുടരുകയാണ്. റോഡ് തടഞ്ഞിട്ടുള്ള സിനിമാ ഷൂട്ടിംഗുകൾ തടയുമെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രഖ്യാപനം. ഈ പശ്ചാത്തലത്തിലാണ് ജോജുവിന് പിന്തുണയുമായി ആഷിഖ് അബു രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ജോജു ജോർജ് വിവാദത്തിൽ പ്രതിപക്ഷനേതാവ് വിഡി സതീശന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണിക്കൃഷ്ണൻ കത്ത് നൽകി. സഹപ്രവർത്തകന് ബുദ്ധമുട്ട് ഉണ്ടായപ്പോൾ സമാശ്വസിപ്പിക്കുകയാണ് താൻ ചെയ്തതെന്ന് കത്തിൽ വ്യക്തമാക്കിയ ഉണ്ണികൃഷ്ണൻ ജോജുവിന്റെ ഇടപെടലിലെ രാഷ്ട്രീയശരി തർക്കവിഷയമാണെങ്കിലും അദ്ദേഹത്തിന്റെ പ്രതിഷേധത്തെ ജനാധിപത്യപരമായി കാണുന്നതാണ് ഉചിതമെന്ന് കത്തിൽ വ്യക്തമാക്കുന്നു. ജോജു തന്നെയാണ് വിഷയം ഒത്തുതീർപ്പാക്കണോ എന്ന വിഷയത്തിൽ തീരുമാനം എടുക്കേണ്ടത്. മുണ്ടക്കയത്ത് സിനിമാ ലൊക്കേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇടപെടണമെന്നും ഉണ്ണിക്കൃഷ്ണൻ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ, ജോജുവിന്റെ കാർ തല്ലിത്തകർത്ത കേസിൽ രണ്ടു പ്രതികൾ കീഴടങ്ങിയില്ല. ഇതോടെ കോൺഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാനും മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസുമാണ് ഇനി കീഴടങ്ങാനുള്ളത്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് ഷാജഹാൻ കീഴടങ്ങാത്തത് എന്നാണ് വിവരം. നഷ്ടുപരിഹാരത്തുകയുടെ പകുതിയെങ്കിലും കെട്ടിവെച്ചാൽ പ്രതികൾക്ക് ജാമ്യം ലഭിക്കുകയാണെങ്കിൽ കോൺഗ്രസ് അതിനു തയ്യാറാകുമെന്നാണ് അറിയുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago