ഫഹദ് ഫാസിലടക്കമുള്ള ഒട്ടനവധി താരങ്ങൾ ബഹുമാനപ്പെട്ട രാഷ്ട്രപതിയിൽ നിന്നും നേരിട്ട് ദേശീയ പുരസ്‌കാരം ലഭിക്കാത്തത് കൊണ്ട് ചടങ്ങ് ബഹിഷ്‌ക്കരിച്ച് തിരികെ പോന്നിരുന്നു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പേർ മുന്നോട്ട് വരികയും ചെയ്‌തു. ഇപ്പോഴും അതിന്റെ അലകൾ കെട്ടടങ്ങിയിട്ടില്ല. സംവിധായകനും നിർമാതാവുമായ ആഷിഖ് അബുവിന്റെ ഒരു ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ അതിന്റെ ഒരു മിന്നലൊളി കണ്ടു. പക്ഷേ അതിനുള്ള ആഷിഖ് അബുവിന്റെ മറുപടിയാണ് അതിലും മാസ്സ്. “2017ലെ മികച്ച സിനിമക്കുള്ള പത്മരാജൻ പുരസ്‌കാരം ശ്യാം പുഷ്ക്കരൻ, ദിലീഷ് നായർ എന്നിവർ തിരക്കഥയെഴുതി ആഷിഖ് അബു സംവിധാനം ചെയ്‌ത മായാനദിക്ക്” എന്ന ക്യാപ്ഷനുമായി ആഷിഖ് അബു ഒരു ഫോട്ടോ പോസ്റ്റ് ചെയ്‌തിരുന്നു. അതിന് താഴെയാണ് ഒരാൾ ‘ഈ അവാർഡും പ്രസിഡന്റ് തരണമായിരിക്കും’ എന്ന് കമന്റ് ചെയ്‌തത്. ഉരുളക്കുപ്പേരി മറുപടിയാണ് ആഷിഖ് അബു നൽകിയത്. “വേണമെന്നില്ല നായരേ, ശോഭേച്ചി മതി” എന്നായിരുന്നു മറുപടി. ടിവി ചാനലിലെ ഒറ്റ ചർച്ച കൊണ്ട് ട്രോളന്മാർ മനസ്സറിഞ്ഞ് ‘സ്‌നേഹിക്കുന്ന’ ശോഭേച്ചിയെ കൂടി ട്രോള്ളിയിരിക്കുകയാണ് ആഷിഖ് അബു. മറുപടിയെ അഭിനന്ദിച്ച് ധാരാളം പേർ ആ കമന്റിൽ റിപ്ലൈ ഇട്ടിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…