Categories: MalayalamNews

‘ഞാന്‍ ആര്യയെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല, ആര്യയെ ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് ജീവിക്കും’- അബര്‍നദി

നടന്‍ ആര്യയുടെ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായിരുന്നു എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ ആരംഭിച്ചത്. ഷോ ആരംഭിച്ചത് മുതല്‍ തന്നെ മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്നതും വിജയ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നതും കുംഭകോണം സ്വദേശിയായ അബര്‍നദിക്കായിരുന്നു. എന്നാല്‍ ഷോയുടെ അവസാനഘട്ടത്തില്‍ അബര്‍നദി പുറത്താകുകയായിരുന്നു.

അതെസമയം തന്റെ മനസില്‍ ഇപ്പോഴും ആര്യ തന്നെയാണെന്നും, ആര്യയെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്നുമുള്ള നിലപാടിലാണ് ഇപ്പോഴും അബര്‍നദി.

ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്ന അബര്‍നദിയുടെ വെളിപ്പെടുത്തലുകള്‍.

‘ഞാന്‍ ആര്യയെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല. ആര്യയെ ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് ജീവിക്കും. വിവാഹം അല്ലാതെ ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാന്‍ നിരവധി കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്യണം. ഷോയില്‍ നിന്ന് പുറത്തായതിന് ശേഷം ഞാന്‍ ആര്യയെ കണ്ടിട്ടില്ല. ഞാന്‍ പുറത്തുപോയ അന്ന് സംസാരിച്ചിരുന്നു. ഫോട്ടോയെല്ലാം എടുത്ത് തമാശയൊക്കെ പറഞ്ഞാണ് പിരിഞ്ഞത്. അന്ന് നന്നായി സംസാരിച്ചു.

ആര്യ എന്നെ വിവാഹം ചെയ്യുമെന്ന് എനിക്ക് തോന്നിയിരുന്നു. എന്നെ ഇഷ്ടമായെന്ന് പറഞ്ഞിരുന്നു. ആര്യയുടെ സുഹൃത്തുക്കളും എന്നോട് സ്വകാര്യമായി അക്കാര്യം പറഞ്ഞിട്ടുണ്ട്. ഷോയില്‍ വന്നപ്പോള്‍ എനിക്ക് ആര്യയോട് ചെറിയ ഇഷ്ടം മാത്രമെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ പിന്നീട് ആ ഇഷ്ടം പ്രണയമായി മാറി. ഇപ്പോള്‍ എന്റെ മനസില്‍ അദ്ദേഹം മാത്രമെ ഉള്ളൂ. എന്നെ വേണ്ടെന്ന് വെച്ചതിന്റെ കാരണം എന്താണെന്ന് അറിയില്ല.

ഷോയ്ക്ക് വന്നതിന് ശേഷം ആര്യയ്ക്ക് സാമ്ബത്തികമായി എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങളൊക്കെ ചിന്തിക്കുന്നത് പോലെ ആര്യ അത്ര സന്തോഷവാനല്ല. എന്തൊക്കെയോ സമ്മര്‍ദ്ദങ്ങളുണ്ട്.

ഷോയില്‍ നിന്ന് പുറത്തായപ്പോള്‍ സംഗീത മാം എന്നെ ഒരുപാട് ഉപദേശിച്ചു. ഇത് വിവാഹം ചെയ്യേണ്ട പ്രായമല്ല, പഠിക്കണം ലോകം കാണണമെന്നുമെല്ലാം പറഞ്ഞു. ഞാന്‍ ആര്യയെ കെട്ടിപ്പിടിച്ചതും ഉമ്മവെച്ചതുമെല്ലാം തെറ്റാണെന്ന് പലരും പറയാറുണ്ട്. പക്ഷെ എനിക്കതില്‍ തെറ്റ് തോന്നുന്നില്ല. കാരണം എനിക്ക് ആര്യയെ ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തോട് കടുത്ത പ്രണയമാണ്.

ഇപ്പോള്‍ ഞാന്‍ കൂടുതല്‍ കരുത്തയാണ്. സമൂഹമാധ്യമങ്ങളിലെല്ലാം വരുന്ന അഭിപ്രായങ്ങളും ആശംസകളുമെല്ലാം ഞാന്‍ കാണുന്നുണ്ട്. എല്ലാവരോടും നന്ദി പറയുന്നു. സത്യസന്ദമായാണ് ഞാന്‍ എല്ലാം ചെയ്തതും പറഞ്ഞതും. ഇതിനെ കുറിച്ച്‌ പലതും നിങ്ങള്‍ കേള്‍ക്കുന്നുണ്ടാകും അതൊന്നും വിശ്വസിക്കരുത്. ഞാന്‍ നേരിട്ട് തന്നെ വന്ന് നിങ്ങളോട് കാര്യങ്ങള്‍ പറയുന്നുണ്ട്. അതിന് വേണ്ടി അല്‍പം കാത്തിരിക്കൂ.’- അബര്‍നദി പറയുന്നു.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago