ഗായികയായ അഭയ ഹിരണ്മയിയുമൊന്നിച്ച് പല പൊതുവേദികളിലും ഗോപി സുന്ദറിനെ പ്രേക്ഷകർ കാണാറുണ്ട്. അപ്പോഴെല്ലാം പല സംശയങ്ങളും ഉണ്ടാകാറുണ്ട്. ഇപ്പോൾ അതിനെല്ലാം മറുപടിയുമായി അഭയ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴിയാണ് ഇക്കാര്യം അഭയ വെളിപ്പെടുത്തിയിരിക്കുന്നത്.
2008 മുതൽ 2019 വരെ… പൊതുവേദികളിൽ ഞങ്ങൾ ഒരുമിച്ചു ഒട്ടേറെ തവണ എത്തിയിട്ടുണ്ടെങ്കിലും ഞങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഞാൻ ഇത് വരെ തുറന്ന് പറഞ്ഞിട്ടില്ല. അതേ.. നിയമപരമായി വിവാഹം എന്ന കെണിയിൽ വീണ് കിടക്കുന്ന ഒരു വ്യക്തിയുമായി ഞാൻ കഴിഞ്ഞ 8 വർഷമായി ലിവിങ് ടുഗെദർ ബന്ധത്തിലാണ്. എന്റെ വിവാഹം ഇതേവരെ കഴിഞ്ഞിട്ടില്ല.
ഞങ്ങൾ തമ്മിൽ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. ആകാരം കൊണ്ട് അദ്ദേഹം വലിയൊരു മനുഷ്യനാണ്. ഞാൻ അദ്ദേഹത്തിന്റെ മുൻപിൽ വളരെ ചെറുതും. ഞങ്ങൾ തമ്മിൽ പല തരത്തിലുമുള്ള വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഓരോ നിമിഷവും ആസ്വദിച്ച് സന്തോഷത്തോടെയാണ് ഞങ്ങൾ ജീവിക്കുന്നത്.
അതുകൊണ്ട് തന്നെ മഞ്ഞപത്രങ്ങൾക്കും മഞ്ഞചാനലുകൾക്കും എന്നെ കീപ്പ് എന്നോ കാമുകി എന്നോ കുലസ്ത്രീയെന്നോ കുടുംബം കലക്കിയെന്നോ വിളിക്കാം. ഞാൻ ഓടിയോടി മടുത്തു. എനിക്കിനി ആരെയും ഒന്നിനേയും പേടിയില്ല. അതുകൊണ്ട് നിങ്ങളുടെ വിധിയെഴുത്തിനായി എന്റെയും ഗോപി സുന്ദറിന്റെയും പേജുകൾ തുറന്നിടുന്നു. ഇവിടെ നിങ്ങൾ ഇടുന്ന പൊങ്കാലയാണോ അതോ ആറ്റുകാലിൽ ഞാൻ ഇടുന്ന പൊങ്കാലയാണോ നല്ലതെന്ന് നമുക്ക് നോക്കാം. എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കാം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…