മലയാളി സിനിമാപ്രേമികൾ എല്ലാക്കാലത്തും നെഞ്ചേറ്റി ലാളിക്കുന്ന ഒരു ചിത്രമാണ് മാളൂട്ടി. സർവൈവൽ ത്രില്ലർ പ്രമേയമായ ചിത്രം സംവിധാനം ചെയ്തത് ഭരതൻ ആയിരുന്നു. 1990ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ബേബി ശ്യാമിലി ആയിരുന്നു മാളൂട്ടി ആയി എത്തിയത്. ഒരു അഞ്ചു വയസുകാരി കുഴൽക്കിണറിൽ പോകുന്ന കഥ ആയിരുന്നു ചിത്രം പറഞ്ഞത്.
അഞ്ചു വയസുകാരിയായ മാളൂട്ടിയുടെ കുഞ്ഞുനാൾ അവതരിപ്പിച്ചത് ആരെന്ന് കുറേ കാലമായി ചോദ്യം ഉയർന്നിരുന്നു. ഇപ്പോൾ അതിനുത്തരം ലഭിച്ചിരിക്കുകയാണ്. മാളൂട്ടിയുടെ കുഞ്ഞുപ്രായം അവതരിപ്പിച്ചയാൾ തന്നെയാണ് അക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റാരുമല്ല, ഗായികയായ അഭയ ഹിരൺമയിയാണ് കുഞ്ഞു മാളൂട്ടിയെ സിനിമയിൽ അവതരിപ്പിച്ചത്.
”ആറാം മാസത്തിലാണ് ഞാന്‍ സിനിമയില്‍ മുഖം കാണിക്കുന്നത്. ഭരതന്‍ അങ്കിള്‍ ആണ് എന്നെ മാളൂട്ടിയിലേക്ക് കൊണ്ടുവരുന്നത്. പൊടി കുഞ്ഞായിട്ട് ആ പാട്ടിലുണ്ട്. അതില്‍ അഭിനയിച്ചതിന് ഗിഫ്റ്റ് ആയിട്ട് അങ്കിള്‍ എനിക്ക് ഒരു കുഞ്ഞുടുപ്പ് വാങ്ങി തന്നു.” – ഒരു ലെജന്ററിയായ വ്യക്തിയുടെ കൂടെയാണ് തന്റെ തുടക്കമെന്ന് അഭയ കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…