ബോളിവുഡ് സിനിമ ആസ്വാദകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യറായിയും അഭിഷേക് ബച്ചനും.ഇരുവരും വിവാഹത്തിന്റെ 14-ാം വാര്‍ഷികം ആഘോഷിക്കുകയാണ്.ഈ പ്രാവിശ്യം ഓണ്‍ലൈനായിട്ടായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികാഘോഷം. അഭിഷേകുമായുള്ള വീഡിയോ കാളിന്റെ സ്ക്രീന്‍ ഷോട്ട് ഐശ്വര്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
Thank you very much for all your wishes for Aishwarya and my wedding anniversary, yesterday. 🙏🏽
Please continue to stay safe, wear your mask and if possible, try not to go out. Thank you again.— Abhishek Bachchan (@juniorbachchan) April 21, 2021
View this post on Instagram
ഐശ്വര്യയുടെ മടിയില്‍ വളരെ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് ഇരിക്കുന്ന ആരാധ്യയേയും ചിത്രത്തില്‍ കാണാം. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് ലക്നൗവില്‍ ആണ് അഭിഷേക് ഇപ്പോള്‍.തനിക്കും ഐശ്വര്യയ്ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന ആരാധകര്‍ക്ക് അഭിഷേക് ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.അഭിഷേക് ബച്ചനും ഐശ്വര്യ റായിയും 2007 ഏപ്രില്‍ 20 നാണ് വിവാഹിതരായത്. താരങ്ങൾക്ക് ആരാധ്യ എന്നൊരു മകളുണ്ട്.