ബോളിവുഡ് താരം അഭിഷേക് ബച്ചൻ തന്റെ ചില സ്വഭാവരീതികളും ഇഷ്ടങ്ങളും വെളിപ്പെടുത്തുകയാണ്. ഏതായാലും താരത്തിന്റെ സ്വഭാവരീതിയിലെ പ്രത്യേകതകൾ കേട്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. അപരിചിതരോട് സംസാരിക്കാനുള്ള മടിയാണ് ഇത്തരത്തിൽ ഒന്ന്. ഹോട്ടലിൽ താമസിക്കുന്ന സമയത്ത് ഫോണിൽ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യാനും തനിക്ക് മടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. അപരിചിതരോട് സംസാരിക്കുമ്പോൾ തനിക്ക് അസ്വസ്ഥതയുണ്ടാകുമെന്നും അതിനാൽ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നതിനേക്കാൾ പട്ടിണി കിടക്കാമെന്ന് തീരുമാനിച്ച അവസരങ്ങൾ ഉണ്ടായിരുന്നെന്നും താരം വെളിപ്പെടുത്തി.
ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് തനിക്ക് വേണ്ടി ഭക്ഷണം ഓർഡർ ചെയ്യാൻ റൂം സർവീസിലേക്ക് വിളിച്ചത് ഭാര്യ ഐശ്വര്യ റായി ആണെന്നും അദ്ദേഹം വെളിപ്പെടുത്തി. അപരിചിതരുമായി ഇടപെടുമ്പോൾ ചില സാഹചര്യങ്ങളിൽ തനിക്ക് ലജ്ജയും അസ്വസ്ഥതയും അനുഭവപ്പെടുമെന്നും താരം വ്യക്തമാക്കി. റൂം സർവീസ് വിളിക്കാൻ കഴിയാത്തത് മാത്രമല്ല മടി. സിനിമകളുടെ പ്രമോഷണൽ പരിപാടിക്കിടെ ആരും വഴി കാട്ടാതെ ഹോട്ടൽ ലോബിയിൽ ഇറങ്ങി ചെല്ലാനും മടിയാണെന്നും അഭിഷേക് വ്യക്തമാക്കി.
കംഫർട്ടില്ലാത്ത ഒരു സെറ്റിൽ താൻ ഒരിക്കലും പോയിട്ടില്ലെന്നും അഭിഷേക് വ്യക്തമാക്കി. ഒരു നടനെന്ന നിലയിൽ പോസിറ്റീവ് അന്തരീക്ഷമില്ലാതെ ശരിയായി അഭിനയിക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു. താൻ പുറത്താണെങ്കിൽ വൈകുന്നേരം ഭാര്യ വിളിച്ച് ദിവസം എങ്ങനെയുണ്ട് എന്ന് ചോദിക്കും. പിന്നെ. ഭക്ഷണം കഴിച്ചോ എന്ന് തിരക്കും. റൂം സർവീസിൽ വിളിക്കാൻ തനിക്ക് മടിയാണെന്ന് അറിയാവുന്നതിനാൽ അവൾ തന്നെ മുൻകൈ എടുത്ത് ഭക്ഷണം ഓർഡർ ചെയ്യും. അങ്ങനെ ചെയ്തില്ലെങ്കിൽ ഞാൻ പട്ടിണി കിടക്കുമെന്ന് അവൾക്ക് അറിയാം. എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്ന നല്ലൊരു വ്യക്തിയാണ് ഐശ്വര്യയെന്നും അതുകൊണ്ടാണ് ഐശ്വര്യ അടിപൊളിയാണെന്ന് പറയുന്നതെന്നും അഭിഷേക് പറഞ്ഞു. അഭിഷേകിന്റെ ഏറ്റവും പുതിയ സിനിമ ദസ്വി റിലീസിന് ഒരുങ്ങുകയാണ്. യാമി ഗൗതം, നിമ്രത് കൗർ എന്നിവർക്കൊപ്പമാണ് ചിത്രത്തിൽ അഭിഷേക് അഭിനയിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…