മകൾ ആരാധ്യ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം അഭിനയ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ പറ്റി തുറന്നു പറയുകയാണ് അഭിഷേക് ബച്ചൻ. മകളുടെ വരവോടെ നായികമാരുമായി ഉള്ള ഇന്റിമേറ്റ് സീനുകളെല്ലാം താരം ഒഴിവാക്കി. നായികമാരുമായി അടുത്തിടപഴകുന്ന ഹോട്ട് സീനുകളില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതോടെ പല സിനിമകളും തനിക്ക് നഷ്ടമായെന്നാണ് അഭിഷേക് ബച്ചന്‍ വ്യക്തമാക്കുന്നത്.
അഭിഷേക് ബച്ചന്റെ വാക്കുകൾ:
ആരാധ്യയ്ക്ക് ഇപ്പോള്‍ എട്ടു വയസായി. തന്റെ മകള്‍ അസ്വസ്ഥത തോന്നുന്ന അല്ലെങ്കില്‍ ഇതൊക്കെ എന്താണ് എന്ന് അവള്‍ക്ക് ചോദിക്കേണ്ടി വരുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. റൊമാന്റിക് സീനുകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സിനിമയ്ക്ക് സൈന്‍ ചെയ്യുന്നതിന് മുമ്പ് പറയും. അത്തരത്തിലുള്ള രംഗങ്ങള്‍ സംവിധായകര്‍ ഒഴിവാക്കാറുണ്ട്. റൊമാന്റിക് സീനുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെങ്കില്‍ അതില്‍ നിന്നും പിന്‍മാറാറുണ്ട്. കുറേ ചിത്രങ്ങള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ ദുഖമില്ല.
2007 ലായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യാ റായും വിവാഹം കഴിക്കുന്നത്. 2011ലാണ് ഇരുവർക്കും ആരാധ്യ എന്ന കുഞ്ഞു ജനിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…