Categories: Celebrities

സിംപിള്‍ ജീവിതം എങ്ങിനെ ആയിരിക്കണം എന്ന് പ്രണവ് കാണിച്ചു തന്നു; ഇത് പോലെ ഒരു മകനെ വളര്‍ത്തിയതിന് മോഹന്‍ലാലിന് കൈയ്യടി

ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. താരപുത്രന്മാരുടെ പോലെ സെലിബ്രിറ്റി ലേബല്‍ തനിക്ക് ആവശ്യമില്ല എന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് വ്യത്യസ്തമായ ജീവിതം നയിച്ച് പ്രണവ് ശ്രദ്ധേയമാകുന്നത്. ലളിതമായ ജീവിതരീതിയും സ്വന്തമായി സോഷ്യല്‍ മീഡിയ പേജുകള്‍ ഒന്നുമില്ലാത്ത പ്രണവിന്റെ ചിത്രങ്ങള്‍ വളരെ വിരളമായെ ഇന്റര്‍നെറ്റ് ലഭ്യമാകുകയുള്ളു.

സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുക്കുന്നത് മെഡിസില്‍ വിദ്യാര്‍ത്ഥികള്‍ ഹംപിയിലേക്ക് യാത്ര നടത്തിയപ്പോള്‍ പ്രണവിനെ പരിചയപ്പെട്ട കഥയാണ്. യാത്രയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ച ചെറിയൊരു ലോഡ്ജ് മുറിയില്‍ പ്രണവിനെ കണ്ടതാണ് ഇവര്‍ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പറയുന്നത്. ഡോക്ടര്‍ ആല്‍വിന്‍ ആണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ആയിരം രൂപ മാത്രം വാടകയുള്ള ഉള്ള ഒരു ലോഡ്ജില്‍ റൂം ഷെയര്‍ ചെയ്യാന്‍ വന്നത് പ്രണവ് ആണെന്നും സംസാരിച്ച ശേഷം വളരെ ലളിതമായ ജീവിതം നയിക്കുന്ന ജാഡയില്ലാത്ത വ്യക്തി ആണെന്നു തങ്ങള്‍ക്ക് മനസ്സിലായി എന്നും ഈ കുറിപ്പിലൂടെ പറയുന്നു.ഇനി എങ്ങനെ നാട്ടിലേക്ക് തിരിച്ചു പോകും എന്ന പ്രണവ്‌നോടുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ബസ് ഉണ്ടാകും അല്ലെങ്കില്‍ ട്രെയിന്‍ ഉണ്ടാകുമെന്നായിരുന്നു. യാതൊരുവിധ സൗകര്യങ്ങളും ഉപയോഗിക്കാതെ വളരെ ലളിതമായാണ് ജീവിക്കുകയാണ് അദ്ദേഹം എന്ന് ആല്‍വിന്‍ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ തുറന്നു പറയുകയാണ്.

കുറിപ്പ് വായിക്കാം:

ദേ ഇ ഫോട്ടോയില്‍ അറ്റത്തു ഇരിക്കുന്ന മുതലിനെ പറ്റി വര്‍ഷങ്ങള്‍ക് മുന്‍പേ എഴുതണം എന്ന് കരുതിയത് ഇപ്പോള്‍ കുറിക്കുന്നു…കര്‍ണാടകയില്‍ എംബിബിസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തു, ഓരോ സെമസ്റ്റര്‍ എക്‌സാം കഴിയുമ്പോഴും ഒരു ഹംപി യാത്ര പതിവാക്കി…കാറിലാണ് യാത്ര പതിവുള്ളത്… ചെന്നാല്‍ സാധാരണ ഗോവന് കോര്‍ണറില്‍ (ഒരു കഫെ )ആണ് താമസം..ബാത്രൂം അറ്റാച്ഡ് റൂം.. 1000രൂപ ഒരു ദിവസം.. അതിനു താഴെ 800രൂപയുടെ മുറി പക്ഷെ കോമണ്‍ ബാത്രൂം… അതിനും താഴെ ആണെങ്കില്‍ 300 രൂപക്ക് കഫെയുടെ സൈഡില്‍ 6 അടി മണ്ണ് തരും.. അവിടെ ഒരു ടെന്റ് കെട്ടി, അതില്‍ കിടന്നുറങ്ങാം അവര്‍ക്ക്. ബാത്രൂം കോമണ്‍ തന്നെ… 1000രൂപയുടെ എന്റെ മുറിയുടെ സൈഡില്‍ ഇതുപോലെ ഒരുത്തന്‍ ടെന്റ് അടിച്ചു കിടപ്പുണ്ട്… ഉള്ളില്‍ ചെറിയൊരു ജാട ഇട്ടു ഞാന്‍ റൂമിലേക്കു കയറും.. ഇടക് ഫുഡ് വാങ്ങാന്‍ പുറത്തിറങ്ങുമ്പോ ഞാന്‍ മനസ്സില്‍, കരുതും പാവം പയ്യന്‍ എന്ന്.. അങ്ങിനെ ഇരിക്കെ പിറ്റേന്ന് രാവിലെ ആ പയ്യന്‍ കോമണ്‍ ബാത്റൂമില്‍ നിന്ന് ഫ്രഷ് ആയി നേരെ ടെന്റിലോട്ടു കേറി..ഈശ്വരാ ഇത് പ്രണവ് മോഹന്‍ലാല്‍ ആണോ….ഓടി ചെന്ന് ചോദിച്ചു പ്രണവ് അല്ലേ… പുള്ളി ഇറങ്ങി വന്നു.. അതെ bro പ്രണവ് ആണ്… പിന്നെ ഞാന്‍ എന്തൊക്കെയോ ചോദിച്ചു.. എന്നെ പറ്റി പറയാതെ ഞാന്‍ ഇങ്ങേരെ കണ്ട സന്തോഷത്തില്‍ റൂമിലോട്ടു കേറി പുള്ളി ന്റെ പിന്നാലെ ഓടി വന്നു ചോതിച്ചു.. bro എന്താ പേര് ഞാന്‍ ചോദിക്കാന്‍ മറന്നു എന്ന് .ഒരുമിച്ചു ഒരു ചായയും കുടിച് അന്നത്തെ ദിവസം തുടങ്ങി.. രണ്ടു ദിവസം സത്യം പറഞ്ഞാല്‍ സിംപിള്‍ ജീവിതം എങ്ങിനെ ആയിരിക്കണം എന്ന് ഞങള്‍ നോക്കി പഠിച്ചു.. ഒരു തുള്ളി മദ്യമോ കഞ്ചാവോ മറ്റെന്തെങ്കിലും ലഹരിയോ അയാള്‍ ഉപയോഗിക്കുന്നത് ഞാന്‍ കണ്ടില്ല… ഹംപിയിലെ മലകളില്‍ ഓടി കേറാനും വിദേശികളോട് സംസാരിച്ചിരിക്കാനും, ടെന്റില്‍ ചെറിയ വെളിച്ചത്തില്‍ പുസ്തകങ്ങള്‍ വായിക്കാനും, കാണുന്നവരോട് സ്‌നേഹത്തില്‍ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാന്‍ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളില്‍ നിന്ന് രണ്ടു ദിവസം കൊണ്ട് ഞാന്‍ പഠിച്ചു… തിരിച്ചു പോരാന്‍ കാറില്‍ കയറുമ്പോള്‍ ഞാന്‍ ചോദിച്ചു. വീട്ടിലേക് എങ്ങിനെ പോവും ചിരിച്ചു കൊണ്ട് പുള്ളി പറഞ്ഞു. കുഴപ്പമില്ല bro ഇവിടന്നു ബസ് ഉണ്ട് സിറ്റിയിലോട്ടു പിന്നെ ട്രെയിന്‍ കിട്ടീട്ടില്ല.. എങ്ങനേലും പോവും എന്ന്…എനിക്കുറപ്പായിരുന്നു അയാള് ടിക്കറ് കിട്ടിയില്ലെങ്കിലും ലോക്കല്‍ കംപാര്‍ട്‌മെന്റില്‍ കേറി ചെന്നൈയില്‍ എത്തും എന്ന്…ഒത്തിരി സന്തോഷത്തോടെയും ബഹുമാനത്തോടെയും കൈ കൊടുത്ത് ഞാന്‍ പിരിഞ്ഞു.. . കഫേയിലെ ഹിന്ദിക്കാരി ഓണര്‍ ആന്റി ന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ത്തു…’alvin അതാണ് കേരള സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍..ഇയാള്‍ ഇടക്ക് ഇവടെ വരും. ഇത് പോലെ ജീവിക്കുന്ന ഒരാളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല, അഭിഷേക് ബച്ചനെ പോലെ ഉള്ളവര്‍ പ്രണവിനെ ഒന്ന് കാണണം ‘ ഡൈ ഹാര്‍ഡ് മമ്മൂട്ടി ഫാന്‍ ആയ ഞാന്‍ ഇത് പോലെ ഒരു മകനെ വളര്‍ത്തിയതില്‍ മോഹന്‍ലാലിന് മനസില്‍ കയ്യടിച്ചു…??

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago