ജയറാമിന്റെ തിരിച്ചുവരവ് ഗംഭീരമാക്കി അബ്രഹാം ഓസ് ലെർ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കഴിഞ്ഞ കുറേ കാലത്തെ ഇടവേളയ്ക്ക് ശേഷം ഒരു ജയറാം ചിത്രത്തിനു വേണ്ടി ആളുകൾ തിരക്കു കൂട്ടുന്നത് കഴിഞ്ഞദിവസം കണ്ടു. 150 ൽ അധികം കൂടുതൽ ഷോകളാണ് ആദ്യദിവസം മാത്രം ചിത്രത്തിനു വേണ്ടി നടന്നത്. മമ്മൂട്ടിയുടെ സാന്നിധ്യവും ചിത്രത്തെ വേറൊരു തലത്തിലേക്ക് ഉയർത്തി. ബോക്സ് ഓഫീസിലും വലിയ ചലനമാണ് ഓസ് ലെർ സൃഷ്ടിച്ചത്. ഒരു ജയറാം ചിത്രത്തിന്റെ കരിയർ ബെസ്റ്റ് ഓപ്പണിംഗ് ഡേ ആണ് ഓസ് ലെറിന്റേത് എന്നാണ് റിപ്പോർട്ടുകൾ.
ആദ്യദിവസം ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 2.80 കോടി രൂപയാണ്. ഇത് ആദ്യ കണക്കുകളാണ്. ദിവസത്തെ മുഴുവൻ ഷോകളുടെയും കണക്ക് എത്തുമ്പോൾ ബോക്സ് ഓഫീസിൽ ആദ്യദിവസം മൂന്ന് കോടിയിലധികം രൂപ ചിത്രം സ്വന്തമാക്കുമെന്നാണ് കരുതുന്നത്. അഞ്ചാം പാതിര എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏതായാലും വാരാന്ത്യത്തിൽ മികച്ച പ്രകടനമാണ് ചിത്രത്തെ കാത്തിരിക്കുന്നത്. വ്യക്തിജീവിതത്തില്‍ ചില കടുത്ത അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ള വിഷാദരോഗിയായ കഥാപാത്രമാണ് ചിത്രത്തിൽ ജയറാമിന്റേത്. വളരെ കാലത്തിന് ശേഷമാണ് ജയറാമും മമ്മൂട്ടിയും ചിത്രത്തില്‍ ഒന്നിച്ചെത്തുന്നത്.
ദിലീഷ് പോത്തൻ, അർജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ്, സായ് കുമാർ തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നന്‍പകല്‍ നേരത്ത് മയക്കമുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ആണ്. സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…