കുടുംബപ്രേക്ഷകരുടെ പ്രിയനടൻ ജയറാമിനെ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന് തിരികെ ലഭിച്ച ചിത്രമാണ് അബ്രഹാം ഓസ് ലർ. ജനുവരി 11ന് റിലീസ് ചെയ്ത ചിത്രം ഈ വർഷത്തെ ആദ്യ ബ്ലോക് ബസ്റ്റർ എന്ന നേട്ടമാണ് സ്വന്തമാക്കിയത്. 2024ലെ ആദ്യഹിറ്റ് സ്വന്തമാക്കിയ ചിത്രം. ഓസ് ലർ എന്ന ടൈറ്റിൽ കഥാപാത്രത്തെ ആയിരുന്നു ജയറാം അവതരിപ്പിച്ചത്. ഒപ്പം മമ്മൂട്ടി കൂടി എത്തിയപ്പോൾ തിയറ്ററിൽ ആവേശം അണപൊട്ടിയൊഴുകി.
ഇപ്പോൾ ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ പ്രധാന രംഗങ്ങൾ കോർത്തിണക്കിയാണ് സക്സസ് ടീസർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മാസ് ഡയലോഗും എൻട്രിയുമെല്ലാം പുതിയ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് ഓസ് ലറെ പുകഴ്ത്തി കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. ചിത്രത്തിൽ അലക്സാണ്ടർ ജോസഫ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം ജയറാം സിനിമയുടെ തകർപ്പൻ മുന്നേറ്റമാണ് തിയറ്ററുകളിൽ കാണാൻ കഴിയുന്നത്. കേരളത്തിനൊപ്പം ഗൾഫ് രാജ്യങ്ങളിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. വിവിധ ട്രേഡ് ഗ്രൂപ്പുകളുടെയും അനലിസ്റ്റുകളുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യദിനം ഓസ് ലെർ നേടിയത് ഏകദേശം ആറുകോടി രൂപ അടുപ്പിച്ചാണ്. ജനുവരി 11ന് ആയിരുന്നു ഓസ് ലെർ തിയറ്ററുകളിലേക്ക് എത്തിയത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഡോ. രൺധീർ കൃഷ്ണയാണ്. ദിലീഷ് പോത്തൻ, അർജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ്, സായ് കുമാർ തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നന്‍പകല്‍ നേരത്ത് മയക്കമുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ആണ്. സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…