കട്ടക്കലിപ്പിൽ മാസ് ലുക്കിൽ ജയറാം, അബ്രഹാം ഒസ് ലർ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു

മലയാളസിനിമയിലെ കുടുംബചിത്രങ്ങളുടെ നായകൻ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ എല്ലാവർക്കും ഉണ്ടായിരിക്കുകയുള്ളൂ. മറ്റാരുമല്ല കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജയറാം തന്നെയാണ്. എന്നാൽ ഇത്തവണ ജയറാം എത്തുന്നത് കട്ടക്കലിപ്പിൽ മാസ് ലുക്കിലാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഒസ് ലർ എന്ന മെഡിക്കൽ ത്രില്ലർ സിനിമയിൽ നായക കഥപാത്രമായി എത്തുന്നത് ജയറാം ആണ്. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം റിലീസ് ചെയ്തു.

മെഡിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ അബ്രഹാം ഒസ്‌ലർ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. അത്യന്തം സസ്‌പെൻസും ദുരൂഹതകളും നിറഞ്ഞ ഈ ചിത്രം പൂർണ്ണമായും ക്രൈം ത്രില്ലറാണ്. സെക്കൻഡ് ലുക്ക് പോസ്റ്ററിൽ ജയറാമിന്റെ രൂപത്തിലും ഭാവത്തിലുമൊക്കെ പതിവുശൈലികളിൽ നിന്ന് മാറിയൊരു വേഷപ്പകർച്ചയാണ് ഉള്ളത്.

ജയറാമിന്റെ അഭിനയജീവിതത്തിന് പുതിയൊരു അധ്യായം കൂടി ചേർക്കുന്നതായിരിക്കും ഈ ചിത്രം. അർജുൻ അശോകൻ, ജഗദീഷ്. ദിലീഷ് പോത്തൻ,അർജുൻ നന്ദകുമാർ. അനശ്വര രാജൻ, ആര്യ സലിം, സെന്തിൽ കൃഷ്ണ, അസീം ജമാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തിരക്കഥ ഡോ. രൺധീർ കൃഷ്ണ. സംഗീതം – മിഥുൻ മുകുന്ദ്, ഛായാഗ്രഹണം – തേനി ഈശ്വർ, എഡിറ്റിംഗ് – സൈജു ശ്രീധർ, കലാസംവിധാനം – ഗോകുൽദാസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – ജോൺ മന്ത്രിക്കൽ,ലൈൻ പ്രെഡ്യൂസർ – സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തൃശൂർ, പാലക്കാട്.കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago