ഇന്ത്യയിലെ ഏറ്റവും മികച്ച ഡാന്‍സ് കൊറിയോഗ്രാഫറില്‍ ഒരാളായ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേ സിനാമിക. ദുൽഖർ സൽമാനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. തമിഴ്, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ ബ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്. ചിത്രത്തിൽ നായികയായി തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ എത്തും. ഇത് ആദ്യമായാണ് ഒരു മലയാളി നടന്റെ നായികയായി കാജൽ എത്തുന്നത്. തെന്നിന്ത്യൻ സുന്ദരി അതിഥി റാവുവും ചിത്രത്തിൽ മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിലെ അച്ചമില്ലൈ എന്ന അടിപൊളി ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഗോവിന്ദ് വസന്ത ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും ദുൽഖർ സൽമാൻ തന്നെയാണ്. നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ, കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യ, നഞ്ചുണ്ടൻ, ജെയ്ൻ തോംപ്‌സൺ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രീത ജയരാമനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കർക്കി തിരക്കഥയും സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു. ജിയോ സ്റ്റുഡിയോസാണ് നിർമ്മാണം. കലാസംവിധാനം – എസ് എസ് മൂർത്തി, സെന്തിൽ രാഘവൻ, എഡിറ്റിംഗ് – രാധ ശ്രീധർ, അസ്സോസിയേറ്റ് പ്രൊഡ്യൂസർ – ഗ്ലോബൽ വൺ സ്റ്റുഡിയോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഫ്രാങ്ക് മിഖായേൽ, രഞ്ജിനി രമേശ്, എസ് പ്രേം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…