‘കാണാന്‍ ദിലീപേട്ടനെ പോലെയുണ്ടെന്നു പലരും പറഞ്ഞിട്ടുണ്ട്’, ‘സാന്ത്വനം’ താരം അച്ചു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സ്വാന്തനം. ചിപ്പിയാണ് പരമ്പരയില്‍ നായികയായി എത്തുന്നത്. മൂന്നു സഹോദരങ്ങളുടെ ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചാണ് പരമ്പരയുടെ കഥ. സീരിയലില്‍ ഒരു പ്രധാന കഥാപാത്രമാണ് അച്ചു സുഗന്ദ്. സാന്ത്വനം കുടുംബത്തിലെ ഏറ്റവും ഇളയ സഹോദരന്റെ വേഷത്തിലാണ് താരം എത്തുന്നത്. കരിയറിന്റെ തുടക്ക കാലത്ത് താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് അച്ചു നടി അനു ജോസഫിന്റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. സീരിയല്‍ രംഗത്ത് സഹ സംവിധായകനായി ആയിരുന്നു താരത്തിന്റെ തുടക്കം.

തനിക്ക് ചാന്‍സ് തരാമെന്ന് പറഞ്ഞ് അച്ഛനെ ഒരാള് പറ്റിച്ചിരുന്നെന്നും അത് അച്ഛന് ഭയങ്കര വിഷമമായെന്നും അച്ചു പറയുന്നു. അന്നുതൊട്ട് അച്ഛന് മനസിലുണ്ടായിരുന്ന കാര്യം ഇനി ആരായിട്ട് വന്നാലും താന്‍ നടനായിട്ട് വരണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അച്ഛന്‍ തന്നെ കൊണ്ട് ഒരുപാട് ഓഡീഷനിലും സ്ഥലങ്ങളിലുമൊക്കെ പോയി. എന്നാല്‍ അന്ന് അവസരങ്ങള്‍ ഒന്നും ലഭിച്ചില്ല. പിന്നെ മെലിഞ്ഞ ശരീരവും, ഉയരം അധികം ഇല്ലാത്തതുകൊണ്ടും ചെറിയ കോംപ്ലക്‌സ് ഉണ്ടായിരുന്നു. നായകന് വേണ്ട രൂപഭംഗി ഇല്ലാത്തതില്‍ കോപ്ലക്‌സ് ഉണ്ടായിരുന്നു. പിന്നെ ഒരു സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി കേറി. പ്രതിഫലം ഒന്നും ഉണ്ടാവില്ല, കാര്യങ്ങള്‍ പഠിക്കാം എന്ന് പറഞ്ഞാണ് അവസരം തന്നത്.

എന്നാല്‍ സിനിമ സെറ്റില്‍ വെച്ച് ദിവസവും തെറിവിളിയും വഴക്കുമൊക്കെ കേട്ടതോടെ സങ്കടം വന്നു. പിന്നീട് അഞ്ച് വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് സാന്ത്വനത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. തന്നെക്കാണാന്‍ ദിലീപേട്ടനെ പോലുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും അച്ചു പറയുന്നു. ദിലീപേട്ടന്റെ ഒരു അഭിമുഖം കണ്ടപ്പോഴാണ് അസിസ്റ്റന്റ് ഡയറക്ടറാനാനുളള താല്‍പര്യം ഉണ്ടായതെന്നും അച്ചു കൂട്ടിച്ചേര്‍ത്തു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago