‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കി എല്ലാം എ പോസിറ്റീവ്’ – എസ് എസ് എൽ സി റിസൾട്ട് പങ്കുവെച്ച് മീനാക്ഷി

കഴിഞ്ഞദിവസം ആയിരുന്നു എസ് എസ് എൽ സി പരീക്ഷയുടെ റിസൾട്ട് വന്നത്. പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവർ അതിന്റെ സന്തോഷത്തിലാണ്. അത്തരത്തിലൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ബാലതാരവും അവതാരകയുമായ മീനാക്ഷിയും. പത്തിൽ ഒൻപത് വിഷയങ്ങൾക്ക് എ പ്ലസും ഒരു വിഷയത്തിന് ബി പ്ലസ് ഗ്രഡുമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. ഫിസിക്സിനാണ് ബി പ്ലസ് ഗ്രേഡ് ലഭിച്ചിരിക്കുന്നത്. ‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കി എല്ലാം എ പോസിറ്റീവ്’ – എസ് എസ് എൽ സി റിസൾട്ട് പങ്കുവെച്ചു കൊണ്ട് മീനാക്ഷി കുറിച്ചു.

അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. അനൂപ് – രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി, കോട്ടയം സ്വദേശിയാണ്. കോട്ടയത്തുള്ള കിടങ്ങൂർ എൻ എസ് എസ് ഹൈസ്കൂളിൽ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ് എന്ന സഹോദരനുമുണ്ട്.

ഇത്തവണത്തെ വിജയം 99.26 ശതമാനമാണ്. കഴിഞ്ഞ തവണത്തെ വിജയ ശതമാനം 99.47 ആയിരുന്നു. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു. വിജയശതമാനം കൂടുതലുള്ള റവന്യു ജില്ല കണ്ണൂർ (99.76%). വിജയശതമാനം കുറഞ്ഞ റവന്യു ജില്ല–വയനാട് (98.07%). വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല–പാല (99.94%). കുറഞ്ഞ വിദ്യാഭ്യാസ ജില്ല– ആറ്റിങ്ങൽ (97.98%). ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല– മലപ്പുറം. 3024 വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ചു. ഗൾഫിൽ 571 പേർ പരീക്ഷ എഴുതിയതിൽ 561 പേർ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. വിജയം 98.25%.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago