താരസംഘടനയായ അമ്മയുടെ മീറ്റിംഗ് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പും അതുപോലെ ജനറൽ ബോഡി യോഗവുമാണ് നടന്നത്. ഇത്തവണയും മോഹൻലാൽ തന്നെയാണ് അമ്മയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ഞൂറിലധികം അംഗങ്ങളാണ് അമ്മയിൽ ഉള്ളത്. കഴിഞ്ഞദിവസം നടന്ന ജനറൽ ബോഡിയിലും വോട്ടെടുപ്പിലും 316 അംഗങ്ങളാണ് പങ്കെടുത്തത്.
അമ്മയുടെ ജനറൽ ബോഡി യോഗത്തിലേക്കും ചർച്ചയിലേക്കും മാധ്യമങ്ങൾക്ക് ക്ഷണം ഉണ്ടായിരുന്നില്ല. എന്നാൽ, നടൻ അമ്മയുടെ ജനറൽ ബോഡി യോഗം മാധ്യമങ്ങളിൽ പകർത്താൻ ശ്രമിച്ചെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇത്തരത്തിൽ ശ്രമം നടത്തിയ ഷമ്മി തിലകന് എതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. യോഗ നടപടികൾ ഷമ്മി തിലകൻ മൊബൈലിൽ പകർത്തുന്നത് കണ്ട ഒരു താരം ഇക്കാര്യം ഭാരവാഹികളെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് അമ്മയിലെ നിരവധി അംഗങ്ങൾ അച്ചടക്ക ലംഘനം നടത്തിയ ഷമ്മിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. തൽക്കാലം താക്കീത് മാത്രമാണ് നൽകിയത്. അതേസമയം, നടപടി എടുക്കണമെന്ന നിലപാടിൽ ഭൂരിഭാഗം അംഗങ്ങളും ഉറച്ചു നിൽക്കുകയാണ്.
അതേസമയം, ഇടവേള ബാബു, ജയസൂര്യ, സിദ്ദിഖ് എന്നിവർ യഥാക്രമം ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രെഷറർ എന്നീ പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മണിയൻ പിള്ള രാജു, ശ്വേതാ മേനോൻ എന്നിവരാണ് വൈസ് പ്രെസിഡന്റുമാർ. എക്സിക്യുട്ടിവ് കമ്മിറ്റിയിലേക്ക് ബാബുരാജ്, ടിനി ടോം, ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ്, രചന നാരായണൻകുട്ടി, സുധീർ കരമന, ലാൽ, വിജയ് ബാബു, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, ലെന എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…