Categories: MalayalamNews

ആക്ടിവിസ്റ്റ് രഹന ഫാത്തിമക്ക് ബി എസ് എൻ എലിൽ നിന്നും നിർബന്ധിത വിരമിക്കൽ; അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ

ആക്ടിവിസ്റ്റ് രഹന ഫാത്തിമക്ക് ജോലിയിൽ നിന്നും നിർബന്ധിത വിരമിക്കൽ ആവശ്യപ്പെട്ട് BSNL എറണാകുളം DGM ഇമ്മീഡിയറ്റ് എഫെക്റ്റിൽ ഓർഡർ പുറപ്പെടുവിച്ചിരിക്കുന്നു. രഹന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചത്.

#ഇന്ത്യയിലെ_പൗരന്റെ_ആവിഷ്കാര_സ്വാതന്ത്ര്യവും_ആരാധന_സ്വാതന്ത്ര്യവും_എന്റെ_BSNL_ജോലിയും

പതിനെട്ടാം പടി കയറാൻ ശ്രമിച്ചതിന്, 18 ദിവസത്തെ ജയിൽവാസത്തിനും 18 മാസത്തെ സസ്പെൻഷനും ഒടുവിൽ, എന്റെ ശബരിമല കയറ്റം കാരണം ബിഎസ്എൻഎല്ലിന്റെ ‘സൽപ്പേരും’ വരുമാനവും കുറഞ്ഞു എന്നും, മലക്ക് പോകാൻ മാലയിട്ട് ‘തത്വമസി’ എന്ന് എഴുതിയിട്ട ഫേസ്ബുക് പോസ്റ്റിൽ എന്റെ തുട കണ്ടത് അശ്ലീലമാണ് എന്നും, ചില കസ്റ്റമേഴ്സിന്റെ മതവികാരം വ്രണപ്പെട്ടു എന്നും ആളിക്കത്തിച്ചു എന്നുമെല്ലാമാണ് BSNL സംഘി ഡിസ്പ്ലിനറി അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്
(കൊറോണ വന്നത് ഞാൻ കാരണമാണ് എന്ന് എന്തോ കണ്ടെത്തിയില്ല, മറന്നുപോയതാകും😀)

അതിനാൽ ഒന്നര വർഷമായിട്ടും എന്റെ പേരിൽ കുറ്റം കണ്ടെത്തുകയോ കുറ്റപത്രം സമർപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ പ്രേരിത ‘ശബരിമല’ കേസിന്റെ പേരിൽ, സുപ്രീംകോടതി വിധി അനുസരിച്ചു എന്ന തെറ്റിന്, ഇപ്പോൾ ജോലിയിൽ നിന്നും “compulsory retirement” ചെയ്യാൻ BSNL എറണാകുളം DGM ഇമ്മീഡിയറ്റ് എഫെക്റ്റിൽ ഓഡർ ഇട്ടിരിക്കുകയാണ് സുഹൃത്തുക്കളെ ഓർഡർ ഇട്ടിരിക്കുകയാണ് 😀

വിഷയം കത്തിനിന്ന ആ സമയത്ത് തന്നെ 15വർഷ സർവീസും 2തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ഉള്ള എന്നെ gvt. ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോക്ഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയി എന്റെ ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചു, ആളുകൾ ഈ വിഷയം മറന്നു തുടങ്ങുന്ന അവസരത്തിൽ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടുള്ളത്. ഞാൻ പ്രവർത്തിച്ച എംപ്ലോയീസ് യൂണിയൻ പോലും ഈ വിഷയത്തിൽ പ്രതികരിക്കാൻ ഭയന്ന് മൗനം പാലിക്കുന്നു. ശമ്പളം കൂട്ടാൻ മാത്രം ഇടക്ക് ചെറുതായി ശബ്ദം ഉയർത്തും.

കൂടാതെ കമ്പനി നഷ്ടത്തിലാണെന്ന് കാണിച്ച് ഒരുപാട് പേർക്ക് നിർബന്ധിത വളണ്ടിയർ റിട്ടയർമെന്റ് കൊടുത്തും പ്രതികരിക്കുന്നവരെ ഒതുക്കിയും ബിഎസ്എൻഎൽ നഷ്ടകാരണം തൊഴിലാളികളുടെ മേലേക്ക് ചാർത്തിയും കമ്പനിയും ലയബിറ്റീസും എല്ലാം സ്വകാര്യമേഖലയ്ക്ക് അടിയറ വയ്ക്കാൻ ഒരുങ്ങുകയാണ്. 15വർഷത്തേക്ക് നിലവിൽ ജിയോയും ആയി ചോദ്യം ചെയ്യപ്പെടാത്ത കരാർ ഉണ്ടാക്കിയിട്ടുണ്ട്.

ഇത്രയും നാളും പ്രതികരിക്കാത്ത, തങ്ങളെ നേരിട്ട് ബാധിക്കുന്ന വരെയും പ്രതികരിക്കാതിരിക്കുന്ന, നിങ്ങൾ എല്ലാവരും എന്റെ വിഷയത്തിൽപ്രതികരിക്കും എന്ന് വിചാരിച്ചല്ല ഞാൻ ഇതിവിടെ എഴുതുന്നത്. ഇതാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത് എന്ന് അറിയിച്ചു എന്നു മാത്രം.

Bsnl ഓഹരി jio യും ജിയോ യുടെ ഓഹരി ഫെയിസ് ബുക്കും വാങ്ങിയ സ്ഥിതിക്ക് ഇനി എന്നെ ഫെയിസ്ബുക്കീന്നും പിരിച്ചു വിടുമോ എന്റെ അയ്യപ്പാ…? 🤔
അങ്ങനെ കിട്ടിയതും വാങ്ങി പിരിഞ്ഞു പോകാൻ ഉദ്ദേശിക്കുന്നില്ല, അപ്പോൾ ഞാൻ എന്റെ വഴിക്കും നിയമം നിയമത്തിന്റെ വഴിക്കും ♥️

രഹനക്ക് എതിരെ എടുത്തിരിക്കുന്ന തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും മുന്നോട്ട് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇരു വിഭാഗത്തിന്റെയും പോസ്റ്റുകൾ നിറഞ്ഞു നിൽക്കുകയാണ്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago