കരിക്കിന്റെ പുതിയ വെബ് സീരീസായ ‘കലക്കാച്ചി’ ആണ് ഇപ്പോൾ യുട്യൂബിൽ ട്രെൻഡിങ്ങ്. യുട്യൂബിൽ ട്രെൻഡിങ്ങ് നമ്പർ 1 ആണ് ‘കലക്കാച്ചി’ ഫൈനൽ പാർട്ട്. കരിക്കിലെ ഓരോരുത്തരും വളരെ വ്യത്യസ്തമായ വേഷങ്ങളിൽ എത്തിയ ‘കലക്കാച്ചി’യിൽ ഏറ്റവും കൈയടി നേടിയത് അനു കെ അനിയൻ ചെയ്ത പൊലീസുകാരന്റെ വേഷമായിരുന്നു. ഒപ്പം കലക്കാച്ചിയുടെ രണ്ടാമത്തെ എപ്പിസോഡിൽ കൈയടി നേടിയ കഥാപാത്രമായിരുന്നു നടൻ ആദിനാട് ശശിയുടേത്.
കലക്കാച്ചിയിൽ അർജുൻ രത്തൻ അവതരിപ്പിച്ച കഥാപാത്രമായ സ്ലൈഡ് എന്ന് വിളിപ്പേരുള്ള കള്ളൻ കഥാപാത്രത്തെ പുതിയ സ്ഥലത്ത് മോഷണത്തിന് എത്തിക്കുന്ന മറ്റൊരു കള്ളനായിട്ടാണ് ആദിനാടി ശശി എത്തുന്നത്. തല മൊട്ടയടിച്ച ഒരു സീനിയർ കള്ളൻ. ഏതോ ലക്ഷ്വറി ഹോട്ടലിൽ ആഘോഷിക്കുമ്പോൾ ആണ് സ്ലൈിഡ് സഹായത്തിന് വിളിക്കുന്നത്. കലക്കാച്ചി കണ്ടവരുടെ മനസിൽ മായാതെ നിൽക്കുന്ന വേഷമാണ് ആദിനാട് ശശിയുടേത്.
നാടകരംഗത്ത് നിന്ന് തുടങ്ങി ഇപ്പോൾ വെബ് സീരിസിൽ വരെ എത്തി നിൽക്കുന്ന ആദിനാട് ശശി അതിശയിപ്പിക്കുന്ന ഒരു നടൻ തന്നെയാണ്. ജാഗ്രത, കോട്ടയം കുഞ്ഞച്ഛൻ, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, തുടങ്ങി നിരവധി സിനിമകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്. ഹെലൻ എന്ന സിനിമയിലും മികച്ച കഥാപാത്രമായി ആദിനാട് ശശി തിളങ്ങി. ബിജു മേനോൻ നായകനായി എത്തിയ ലീല എന്ന സിനിമയിൽ ജബ്ബാർ എന്ന കഥാപാത്രമായും എത്തി. ചട്ടമ്പിനാട്, ഇയ്യോബിന്റെ പുസ്തകം, ഹോട്ടൽ കാലിഫോർണിയ, രാമലീല തുടങ്ങിയ സിനിമകളിലും നടൻ അഭിനയിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…