അല്ലു അർജുൻ നായകനായി എത്തുന്ന ‘പുഷ്പ’ ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. രണ്ടു ഭാഗങ്ങളിലായി ഉള്ള ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് ഇന്ന് റിലീസ് ആകുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അല്ലു അർജുനും നായിക രശ്മിക മന്ദാനയും കൊച്ചിയിൽ എത്തിയിരുന്നു. മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിലാണ് പുഷ്പ എത്തുന്നത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ എത്തുന്നത്. ഈ ഭാഷകളിലെല്ലാം സ്വന്തം കഥാപാത്രത്തിനു വേണ്ടി ഫഹദ് തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത് എന്നതാണ് സത്യം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോൾ നടൻ അല്ലു അർജുൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഫഹദ് ഫാസിൽ ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. 2017ൽ പുറത്തിറങ്ങിയ വേലൈക്കാരൻ എന്ന ചിത്രത്തിലൂടെ ഫഹദ് തമിഴിലേക്ക് ചുവടു വെച്ചിരുന്നു. അതേസമയം, പുഷ്പയിൽ വില്ലൻ വേഷത്തിലാണ് താരമെത്തുന്നത്. തല മൊട്ടയടിച്ച് കിടിലൻ മേക്കോവറിലാണ് ചിത്രത്തിൽ ഫഹദ് എത്തുന്നത്. പുഷ്പരാജ് കള്ളക്കടത്തുക്കാരൻ ആയി അല്ലു അർജുൻ എത്തുമ്പോൾ ബൻവാർ സിങ് ശെഖാവത്ത് എന്ന ഐപിഎസ് പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് എത്തുന്നത്.
സുകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലു അർജുനും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഉൾവനങ്ങളിൽ ചന്ദനക്കള്ളക്കടത്ത് നടത്തുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ടു ഭാഗങ്ങളായി എത്തുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിർമ്മിക്കുന്നത്. ക്യാമറ – മിറോസ്ലോ കുബ ബറോസ്‌ക്ക്. സംഗീതം സംവിധാനം സൗണ്ട് ട്രാക്ക് – ദേവി ശ്രീ പ്രസാദ്. ശബ്ദസംയോജനം – റസൂല്‍ പൂക്കുട്ടി, ചിത്രസംയോജനം – കാര്‍ത്തിക് ശ്രീനിവാസ്. പി.ആര്‍.ഒ – ആതിര ദില്‍ജിത്ത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…